തലശേരിയിൽ സിവിൽ പൊലീസ് ഓഫീസർ ജീവനൊടുത്തിയത് ജോലിസമ്മർദ്ദം കാരണമെന്ന് ആരോപണം



തലശേരി: എരഞ്ഞോളി സ്വദേശിയായ
സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ വി ട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ആരോപണം ബന്ധുക്കൾ.
ജോലിസമ്മർദ്ദവും ഭാര്യയ്ക്ക് ലഭിച്ച സ്ഥലമാറ്റവും കാരണമുള്ള മാനസിക സമ്മർദ്ദം താങ്ങാനാകാതെ ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ തെ ന്നാണ് ആരോപണം തലശേരി പൊലി സ് കൺട്രോൾറൂമി ലെ സിപിഒ രവീന്ദ്രനെ (55)യാ ണ് എരഞ്ഞോളി പെരുന്താറ്റിലെ പഴയ വില്ലേജ് ഓഫീസിനുസമീ പത്തെ കുനിയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടി ന്റെ സ്റ്റെയർകേസിൽ തൂങ്ങിയ നിലയിലായിരുന്നു .യുഡിഎഫ് സർക്കാർ വന്ന ശേഷം പൊലീസ് സേനയിൽ ജോലിഭാരമേറിയെന്ന് പരാതി യുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥയായ ഭാര്യ ശ്രീജ സ്ഥാനക്കയറ്റം ക്കയറ്റം ലഭിച്ചതിനെ ത്തുടർന്ന് രണ്ടാഴ്ച‌മുമ്പാണ് തിരുവനന്തപുരത്തേക്ക് മാറിയത്. വെള്ളിയാ ഴ്ച രാവിലെ രവീന്ദ്രനെ ശ്രീജ ഫോണിൽ വിളി ച്ചപ്പോൾ മറുപടി യുണ്ടായില്ല. തു ടർന്ന്, സഹോദ രനെയും അയ ൽക്കാരെയും വിവരം അറിയിച്ചു. വീടിൻ്റെ വാതിൽ തകർത്ത് അകത്തുകയറിയ പ്പോഴാണ് രവീന്ദ്രനെ മരിച്ചനില യിൽ കണ്ടത്.
ധർമടം പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. സംസ്കാ രം ശനിയാഴ്ച്ച രാവിലെ കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.

പരേതരായ കുഞ്ഞിക്കൃഷ്ണ ൻ്റെയും സരോജിനിയുടെയും മകനാണ്. ആറാം ക്ലാസ് വിദ്യാർത്ഥിനിയായഗായത്രിയാണ് മകൾ. സഹോദര ങ്ങൾ: രജിത, രാജേഷ് (എസി സി സിമന്റ്, തലശേരി).

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം