ആശാ വർക്കർമാരെ പട്ടിണിയിലാക്കരുത്: നവംബർ 12 ന് പണി മുടക്കി സമരം നടത്തും
കണ്ണൂർ: ആശമാരെ പട്ടിണിയിലാക്കുന്ന സർക്കാർ നടപടിക്കെതിരെ കേരള സ്റ്റേറ്റ് ആശാ വർക്കേഴ്‌സ് ഫെഡറേഷൻ സിഐടിയുവിൻ്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ആശാവർ ക്കാർ മാർ ജില്ലകളിലെ ഡിസ്ട്രിക് പോഗ്രാം ഓഫീസുകളിലേക്ക് പണി മുടക്കി പ്രതിഷേധ മാർച്ച് നടത്തുമെന്ന് സി ഐ ടിയു നേതാവ് കെ. അശോകൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു
കണ്ണൂർ കളക്ടറേറ്റിലെ ഡിസ്ട്രിക് പോഗ്രം ഓഫിസിന് മുൻപിൽ നടത്തുന്ന സമരം സി.ഐടിയു ജില്ലാ ജനറൽ സെക്രട്ടറി എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും ആശാ വർക്കർമാർക്ക് വാഗ്ദ്ധാനം ചെയ്ത ശമ്പളം 20,000 രൂപയാക്കുക, നിലവിലുള്ള ഇൻസെൻ്റീവുകൾ വെട്ടി കുറക്കാതിരിക്കുക, ശൈലി ആപ്പ് സർവ്വേയ്ക്ക് അനുവദിച്ച 10 രൂപ മുൻകാല പ്രാബല്യത്തോടെ , അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു സർക്കാരിനെതിരെ പ്രതിഷേധ സമരങ്ങൾ നടത്തുമെന്ന് കെ അശോകൻ അറിയിച്ചു വാർത്താ സമ്മേളനത്തിൽ ജില്ലാ ഭാരവാഹികളായ രജനി മോഹൻ, എ എൻ ശ്രീജ വി. വി പ്രീത, ബീനാ കൃഷ്‌ണൻ എന്നിവരും പങ്കെടുത്തു
Comments
Post a Comment