കണ്ണൂര്‍ മണ്ഡലത്തിലെ വിവിധ പൊതു മരാമത്ത് പ്രവൃത്തി അവലോകനം, പൊതുമരാമത്ത് സ്പെഷ്യൽ സെക്രട്ടറി സന്ദർശനം നടത്തി*

*

കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് പദ്ധതി പ്രവർത്തനങ്ങളുടെ അവലോകനത്തിനായി അഡ്വ. ടി ഒ മോഹനന്‍ എം എല്‍ എ യുടെ അഭ്യർത്ഥന പ്രകാരം എത്തിയ പൊതുമരാമത്ത് സ്പെഷ്യല്‍ സെക്രട്ടറി ഡോ. അദീല അബ്ദുള്ള മണ്ഡലത്തിലെ വിവിധ പദ്ധതി പ്രദേശങ്ങള്‍ സന്ദർശിച്ചു. 
തെക്കി ബസാര്‍ ഫ്ലൈ ഓവര്‍ , മേലെ ചൊവ്വ , തെഴുക്കിലെ പീടിക , വെത്തില പള്ളി , തയ്യില്‍ തുടങ്ങിയ പ്രദേശങ്ങളാണ് സന്ദർശിച്ചത്.
തെക്കി ബസാര്‍ ഫ്ലൈ ഓവറിന്റെ നിലവിലെ അലൈന്മെന്റ് അശാസ്ത്രീയമാണെന്നും ഗതാഗത ക്കുരുക്ക് പരിഹരിക്കാന്‍ പര്യാപ്തമല്ലെന്നും എം എല്‍ എയും നാട്ടുകാരും വ്യാപാരി സംഘടന പ്രതിനിധികളും സെക്രട്ടറിയെ അറിയിച്ചു. കണ്ണോത്തുംച്ചാല്‍ മുതല്‍ പള്ളിക്കുന്ന് വനിതാ കോളേജ് വരെ നീട്ടിയാല്‍ മാത്രമേ ഗതാഗത ക്കുരുക്കിനു ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. അതോടൊപ്പം നിർദിഷ്ട സിറ്റി റോഡ്‌ ഇമ്പ്രുവ്മെന്റ് പദ്ധതിയില്‍പ്പെട്ട വളപട്ടണം മന്ന-ചാല ബൈപാസ് വരെയുള്ള സ്ഥമെടുപ്പ് വേഗത്തിലാക്കണം എന്നും എം എല്‍ എ പറഞ്ഞു. ഇക്കാര്യം സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെടുത്തി. പദ്ധതിയുടെ ഭാഗമായ മക്കാനി , എ കെ ജി ജങ്ങ്ഷന്‍ , വനിതാ കോളേജ് പരിസരം , ചേമ്പര്‍ ഹാള്‍ ജങ്ങ്ഷന്‍ , കണ്ണോത്തുംചാല്‍  എന്നിവിടങ്ങളും സന്ദർശിച്ചു. തുടർന്ന്  മേലെ ചൊവ്വ മേല്‍പാല പദ്ധതിയുടെ നിർമാണ പുരോഗതിയും വിലയിരുത്തി. മേൽ പാല നിർമ്മാണത്തിനു സ്ഥലം മുഴവനായും ഏറ്റെടുത്തില്ല എന്നും ചെറിയ നീളത്തില്‍ മേൽപാലം നിർമ്മിക്കുന്നത് ഭാര വാഹനങ്ങൾ ക്കും  മറ്റും പ്രയാസം സൃഷ്ടിക്കുമെന്നും ആയതില്‍ കൃത്യമായ വിദഗ്ധ പരിശോധന വേണമെന്നും എം എല്‍ എ പറഞ്ഞു.
തുടർന്ന്  സിറ്റി റോഡ്‌ ഇമ്പ്രൂവ്മെന്റ് പദ്ധതി പ്രദേശങ്ങളായ തെഴുക്കിലെ പീടിക , വെത്തിലപ്പള്ളി , തയ്യില്‍ തുടങ്ങിയ പ്രദേശങ്ങളും സന്ദർശനം നടത്തി. നാട്ടുകാരില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും അലൈന്മെന്റ് സംബന്ധിച്ച പരാതികള്‍ കേട്ടു. ബദരിയപള്ളി , പഴയ വെത്തില പള്ളി എന്നിവിടങ്ങളിലെ അശാസ്ത്രീയമായ അലൈന്മെന്റ് മൂലം ആരാധനാലയങ്ങളുടെ ഭാഗം ഇല്ലാതാകുമെന്ന നാട്ടുകാരുടെ പരാതികളും എം എല്‍ എ സെക്രട്ടരിയുടെ ശ്രദ്ധയില്‍ പ്പെടുത്തി. 
കൂടാതെ താഴെ ചൊവ്വ, നടാല്‍ റെയില്‍വേ മേല്പാലം എന്നിവയുടെ ആവശ്യകതയും ഒ കെ യു പി സ്കൂള്‍ അടിപ്പാത, ജേർണലിസ്റ്റ് കോളനി കിഴുത്തള്ളി സർവീസ് റോഡു നിർമ്മാണവുമായി   ബന്ധപ്പെട്ട വിഷയങ്ങളും ശ്രദ്ധയില്‍ പെടുത്തി.

മണ്ഡലത്തിലെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് എം എല്‍ എ ഉന്നയിച്ച  വിഷയങ്ങളില്‍ റിപ്പോർട്ട് ‌ സമര്പ്പി ക്കുന്നതിനു പൊതുമരാമത്ത് മന്ത്രി  നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം നടത്തിയത് എന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ‌ എത്രയും പെട്ടെന്ന് സമർപ്പി ക്കും എന്നും ഡോ അദീല അബ്ദുള്ള അറിയിച്ചു.

രാവിലെ കണ്ണൂർ പൊതുമരാമത്ത് റസ്റ്റ്‌ ഹൌസില്‍ നാട്ടുകാരും വ്യാപാരികളും ഉദ്യോഗസ്തരും മറ്റുമായി അവര്‍ ചർച്ച നടത്തി. 
ഡോ. അദീല അബ്ദുള്ള , ടി ഒ മോഹനന്‍ എം എൽ എ എന്നിവരെ കൂടാതെ പൊതു മരാമത്ത് റോഡ്സ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി പ്രശാന്ത് , അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുജിത്കുമാര്‍ സി , അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ മുഹമ്മദ്‌ മുന്നാസ്, മുന്‍ മേയര്‍ മുസ്ലിഹ് മടത്തില്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ സി സമീര്‍ , മനോജ്‌ കൂവേരി , രാഹുല്‍ കായക്കല്‍ , ഫാറൂക്ക് വട്ടപ്പൊയില്‍, എം പി രാജേഷ്‌ , സിയാദ് തങ്ങള്‍ , സി എം ഗോപിനാഥ്, പി സി അഹമ്മദ്‌ കുട്ടി എന്നിവരും ഉണ്ടായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം