വനിതാ അഭിഭാഷകയുടെ പരാതി: സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റി
പാലക്കാട് :സിപിഎം ജില്ലാ
സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ.സുരേഷ് ബാബുവിനെ മാറ്റി. വി.ചെന്താമരാക്ഷനെ പുതിയ സെക്രട്ടറിയായി നിയമിച്ചു. വിശാല ജില്ലാക്കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അഭിഭാഷക സംഘടനയിലെ അഭിഭാഷകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എട്ടുപേരെ ജില്ലാക്കമ്മിറ്റിയിൽ പുതുതായി ഉൾപ്പെടുത്തി. ആറ് ഏരിയാ സെക്രട്ടറിമാരെ പ്രത്യേക ക്ഷണിതാക്കളാക്കി.
അഭിഭാഷക ഡിജിറ്റൽ തെളിവുകൾ സിപിഎം നേതൃത്വത്തിന് കൈമാറിയിരുന്നു. സംസ്ഥാന നേതാക്കളോടും സെക്രട്ടറിയോടും ഈ കാര്യത്തിൽ പരാതി പെട്ടിരുന്നു.
അഭിഭാഷക ഡിജിറ്റൽ തെളിവുകൾ സിപിഎം നേതൃത്വത്തിന് കൈമാറിയിരുന്നു. സംസ്ഥാന നേതാക്കളോടും സെക്രട്ടറിയോടും പരാതി ഉന്നയിച്ചു. നടപടി ഉണ്ടായില്ലെങ്കിൽ നിയമപരമായി നീങ്ങുമെന്ന് മുന്നറിയിപ്പും നൽകി. ഇതോടെ, സ്ഥാനത്തുനിന്ന് മാറാൻ സുരേഷ് ബാബുവിനോട് നേതൃത്വം നിർദേശിക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ തന്റെ അഭ്യർഥന പ്രകാരമാണ് മാറ്റിയതെന്ന് സുരേഷ് ബാബു പറഞ്ഞു. സുരേഷ് ബാബുവിനെതിരെ പരാതി കിട്ടിയിട്ടില്ലെന്ന് വി.ചെന്താമരാക്ഷനും പറഞ്ഞു.
Comments
Post a Comment