കരാത്തെ പരിശീലനം ഉദ്ഘാടനം ചെയ്തു
എടക്കാട്: ഇന്റർനാഷണൽ മാർഷ്യൽ ആർട്സ് അക്കാദമി എടക്കാട് പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ ആരംഭിക്കുന്ന കരാത്തെ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീശൻ ഉദ്ഘാടനം ചെയ്തു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.വി ജയരാജൻ അധ്യക്ഷനായി. സെൻസെയ് എൻ. സുഗന്ധൻ പഠനകേന്ദ്രത്തെ കുറിച്ച് വിശദീകരിച്ചു. ഒ സത്യൻ, സി വിജയൻ, കെ.വി ശ്രീമതി എന്നിവർ ആശംസകൾ നേർന്നു. ലൈബ്രറി സെക്രട്ടറി എം.കെ അബൂബക്കർ സ്വാഗതവും മൃദുൽ ഷാജ് നന്ദിയും പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കരാത്തെ പരിശീലനം ചൊവ്വ-വെള്ളി, ശനി-ഞായർ എന്നീ രണ്ട് ബാച്ചുകളിലായി ലൈബ്രറി ഹാളിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഫോൺ:9447705678, 6282767678
Comments
Post a Comment