കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി യൂത്ത് ലീഗ് കണ്ണൂരിൽയൂത്ത് പ്രോട്ടസ്റ്റ്നൈറ്റ്‌ മാർച്ച് നടത്തി



 കണ്ണൂർ: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും രാജ്യത്ത് നടക്കുന്ന വിവിധ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളിലും പ്രതിഷേധിച്ച് യൂത്ത് ലീഗ് കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യൂത്ത് പ്രോട്ടസ്റ്റ് നൈറ്റ്‌ മാർച്ച് പ്രസിഡന്റ്‌ അഡ്വ. അസ്‌ലം പാറേത്തിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ്‌ കെ കെ ഷിനാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ സി എം ഇസ്സുദ്ദീൻ, നസീർ പുറത്തീൽ,എം എസ് എഫ് സംസ്ഥാന സെക്രട്ടറി യൂനുസ് പടന്നോട്ട്, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി എം കെ പി മുഹമ്മദ്‌, കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ റിഷാo താണ, കൗൺസിലർമാരായ സി നിസാമിയ, ഫസ്ലിം ഏഴര, അർഷാദ് കടാങ്കോട് എന്നിവർ പ്രസംഗിച്ചു. യൂത്ത് ലീഗ് നേതാക്കളായ ഷബീർ മുണ്ടേരി, മൻസൂർ വി വി, ജാബിർ കടാങ്കോട്, റഷീദ് പടന്ന, നൗഫൽ മുണ്ടേരി, ഇർഷാദ് പള്ളിപ്പ്രം, മുഫ്സിർ വാരം, ഫായിസ് പി പി,ഫാരിസ് കൊച്ചിപ്പള്ളി, ഷാനിബ് കാനച്ചേരി, സുഹൈൽ പുറത്തിൽ, സവാദ് കൈപ്പക്കയിൽ, മനാഫ് പി എ, ഹാരിസ് അസ്അദി, സിറാജ് ബക്കളം, സിയാദ് കെ , നയീഫ് വട്ടപ്പൊയിൽ, റാഷിദ്‌ പള്ളിപ്രം,അർഷാദ് ചിറക്കൽകുളം, അർഷിൽ പി കെ എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം