ആർ ശ്രീലേഖയുടെ രാജി : അനുനയിപ്പിക്കാൻ ബി.ജെ.പി നീക്കം തുടങ്ങി




തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ ശ്രീലേഖയുടെ രാജിയിൽ പ്രതികരിച്ച് മേയർ വിവി രാജേഷ്. അസൗകര്യങ്ങൾ സൂചിപ്പിച്ച് ശ്രീലേഖയുടെ കത്ത് കിട്ടിയെന്ന് മേയർ മാധ്യമങ്ങളോട് വ്യക്തമാക്കി. രാജിക്കത്ത് കൊടുക്കേണ്ടത് ന​ഗരസഭ സെക്രട്ടറിക്കാണ്. മറ്റ് രാഷ്ട്രീയ പാർട്ടിയുടെ സമ്മർദ്ദം ഉള്ളതായി തോന്നുന്നില്ലെന്നും മേയർ പറഞ്ഞു. വ്യക്തിപരമായ അസൗകര്യങ്ങൾ ഉണ്ടെന്ന് പറയുന്നത് വീഴ്ചയല്ലല്ലോ എന്നും മേയർ കൂട്ടിച്ചേർത്തു.
അതേ സമയം, ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഒത്തുതീർപ്പിന് ബിജെപി ശ്രമം നടത്തുന്നുണ്ട്. സംസ്ഥാന അധ്യക്ഷൻ നേരിട്ട് ചർച്ച നടത്തും. വ്യക്തിപരമായ കാരണമെന്ന് ചൂണ്ടിക്കാണിച്ചാണ് ആർ ശ്രീലേഖ കൗൺസിലർ സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ചിരിക്കുന്നത്.അതേ സമയം, രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നും ഇതുവരെ യാതൊരു ആശയ വിനിമയവും ലഭിച്ചിട്ടില്ലെന്നും നഗരസഭ സെക്രട്ടറി ഷാഫി അറിയിച്ചു. മേയറും അറിയിച്ചിട്ടില്ല. ജില്ലാ കളക്ടർക്ക് നിയമപ്രകാരം രാജി സ്വീകരിക്കാൻ കഴിയില്ല. സെക്രട്ടറിക്കാണ് രാജിക്കത്ത് നൽകേണ്ടത്. കളക്ടർക്ക് നൽകിയാലും അതിന് നിയമസാധുതയില്ലെന്നും സെക്രട്ടറി പ്രതികരിച്ചു. സെക്രട്ടറി എന്ന നിലയിൽ രാജി നടന്നിട്ടില്ല. കൗൺസിലർ നേരിട്ട് തന്നെ രാജി നൽകണം. മേയർ വഴി നൽകിയാലും സ്വീകരിക്കപ്പെടില്ല.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം