വ്യാജ ഭിന്നശേഷിക്കാരെ സർക്കാർ സർവീസിൽ നിന്നും ഒഴിവാക്കണം




കണ്ണൂർ:ഡിഫറൻഡലി ഏബിൾഡ് പിപ്പിൾസ് ലീഗ് കണ്ണൂർ ജില്ലാ പ്രവർത്തക കൺവെൻഷൻ ഒക്ടോബർ 31 ന് കണ്ണൂർ ബാഫഖി തങ്ങൾ മന്ദിരത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു രാവിലെ 10 മണിക്ക് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞബ്ദുള്ള കൊളവയൽ മുഖ്യാതിഥിയാകും ഭിന്നശേഷിക്കാരായ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കുക അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക, ഭിന്നശേഷിക്കാരുടെ സാമ്പത്തിക പങ്കാളിത്തം സമൂഹത്തിൽ വർദ്ധിപ്പിക്കുക,വ്യാജ ഭിന്ന ശേഷിക്കാരെ സർക്കാർ സർവീസിൽ നിന്നും അടിയന്തിരമായി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞബ്ദുള്ള കൊളവയൽ അറിയിച്ചു .
 ജില്ലാ പ്രസി. എ. കെ ഇബ്രാഹിം , ജില്ലാ ജനറൽ സെക്രട്ടറി പി.കെ ഷബീർ ട്രഷറർ ടി.പി മസൂഖ്, വലിയ പറമ്പത്ത് ഇസ്മായിൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.