ഏഷ്യൻ ഗെയിംസ് ഹോക്കി: സെക്കൻഡുകൾ ബാക്കി നിൽക്കെ വിജയഗോൾ, ത്രില്ലർ പോരാട്ടത്തിൽ പാകിസ്താനെ തകർത്ത് ഇന്ത്യ ഫൈനലിൽ
ഡൽഹി:മത്സരം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ താരത്തിൻ്റെ സ്റ്റിക്കിൽ നിന്നും വിജയ ഗോൾ പിറന്നതോടെ ഇരുപതാം ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ പുരുഷ ടീമും ഫൈനലിൽ. ഏഴ് ഗോളുകൾ വീണ ത്രില്ലർ പോരാട്ടത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. ഇന്ത്യയ്ക്ക് വേണ്ടി ഹർമൻപ്രീത് സിംഗ് ഇരട്ട ഗോളുകളും, സുഖ്ജീത് സിങ്, അഭിഷേക് എന്നിവർ ഓരോ ഗോൾ വീതവും നേടി.
അഞ്ച്, 13 മിനിറ്റുകളിൽ ലക്ഷ്യം കണ്ട് ഹർമൻപ്രീത് വ്യക്തമായ ലീഡ് നൽകി. പിന്നാലെ സുഖ്ജീത് സിങ്ങും ഗോൾ നേടി. 23 മിനിറ്റുകൾക്കുള്ളിൽ മൂന്ന് ഗോളുകൾക്ക് മുന്നിലെത്തിയ ഇന്ത്യയ്ക്കെതിരെ മൂന്ന് ഗോളുകൾ തിരിച്ചടിച്ച് പാകിസ്താൻ മത്സരത്തിലേക്ക് തിരിച്ചു വരുകയായിരുന്നു. അബു മഹ്മൂദ് (30), ഹന്നാൻ ഷാഹിദ് (45), വഹീദ് റാണ (49) എന്നിവരാണ് എതിരാളികൾക്ക് വേണ്ടി വല കുലുക്കിയത്. മത്സരം അവസാനിക്കാൻ 45 സെക്കൻഡുകൾ ബാക്കി നിൽക്കെ അഭിഷേക് വിജയ ഗോൾ കുറിച്ചതോടെ ഇന്ത്യ തുടർച്ചയായി രണ്ടാം തവണയും ഫൈനൽ ഉറപ്പിച്ചു.
ഒക്ടോബർ മൂന്നിന് നടക്കുന്ന സ്വർണ മെഡൽ പോരാട്ടത്തിൽ ദക്ഷിണ കൊറിയയും മലേഷ്യയും തമ്മിലുള്ള രണ്ടാം സെമിഫൈനലിലെ വിജയികളെ നേരിടും
Comments
Post a Comment