സ്തനാർബുദ ബോധവൽക്കരണ മാസാചരണത്തിൻ്റെ ഭാഗമായി സ്തനാർബുദ പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി



തലശേരി:ലോക സ്തനാർബുദ മാസാചരണത്തിന്റെ ഭാഗമായി കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി നടത്തുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തീവ്ര സ്തനാർബുദ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ചെമ്പേരി റോട്ടറി ക്ലബ്ബിന്റെയും വിമൽജ്യോതി എൻജിനീയറിങ് കോളേജിലെ  എൻ എസ് എസ് യൂണിറ്റ്, വുമൺ സെൽ എന്നിവരുടെ സഹകരണത്തോടെ കോളേജിൽ വെച്ച് സ്തനാർബുദ പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി. സഞ്ജീവനി മൊബൈൽ ടെലി ഓങ്കോനെറ്റ് യൂണിറ്റിലെ ഡിജിറ്റൽ  മാമോഗ്രാം  ഉൾപ്പെടുത്തിയാണ് പരിശോധന ക്യാമ്പ് നടത്തിയത്. ചെമ്പേരി റോട്ടറി ക്ലബ്ബ്  പ്രസിഡണ്ട് പ്രൊഫ വാസുദേവൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ശ മോഹൻദാസ് മേനോൻ പരിപാടി ഉദ്ഘാടനം ചെയ്തു.* മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡൻറ്  ഡി കൃഷ്ണനാഥ പൈ വിശിഷ്ടാതിഥിയായി. റോട്ടറി ക്ലബ്ബ് ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോഡിനേറ്റർ സുരേന്ദ്രനാഥ്, പി വി അസിസ്റ്റൻറ് ഗവർണർ ജയചന്ദ്രൻ സി വി എന്നിവർ സംസാരിച്ചു പ്രോഗ്രാം കോഡിനേറ്റർ വിൽസൺ സ്വാഗതവും സിബി പൊന്നക്കുഴി നന്ദിയും പറഞ്ഞു.  മലബാർ ക്യാൻസർ കെയർ സൊസൈറ്റി  മെഡിക്കൽ ഓഫീസർ ഡോ.ഹർഷ ഗംഗാധരൻ ക്യാംപിന് നേതൃത്വം  നൽകി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം