മാടായിയിൽമുസ്ലിം ലീഗ് നേതാവ് കെ വി മുഹമ്മദ് റിയാസ് പാർട്ടിയിൽ നിന്നും രാജിവച്ചു



മാടായി :മാടായി പഞ്ചായത്ത് മുസ്ലിം ലീഗിലെ നേതാക്കൾ തമ്മിലുള്ള പടലപിണക്കം കാരണം മുൻ മാടായി പഞ്ചായത്ത് അംഗവും പഴയങ്ങാടിയിലെ  ലീഗ് നേതാവുമായ കെ വി മുഹമ്മദ് റിയാസ് മുസ്ലിം ലീഗ് പ്രാഥമിക അംഗത്തിൽ നിന്നടക്കം രാജിവെച്ചു.
മാടായിൽ ലീഗ് പാർട്ടിയെ ഹൈജാക്ക് ചെയ്യാനുള്ള ചില നേതാക്കളുടെ ശ്രമത്തെ ശക്തമായി എതിർത്തതിനെ തുടർന്നു മാടായി പഞ്ചായത്ത് ഭരണസമിതിയിലെ ചില അംഗങ്ങളെ കൊണ്ട് പോലീസിൽ വ്യാജ പരാതി കൊടുപ്പിച്ചതിനെ തുടർന്നാണ് രാജിവച്ചതെന്നും അദ്ദേഹം അറിയിച്ചു കഴിഞ്ഞ കുറേ കാലമായി മാടായി മുസ്ലിം ലീഗിൽ ചേരിപ്പോര് ശക്തമാണ്. ലീഗ് ഭരിക്കുന്ന പഞ്ചായത്താണ് മാടായി .

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം