പുതിയപുര മഖാം ആണ്ട് നേർച്ച ഇന്ന് തുടങ്ങും




മാവിലായി: പുരാതനവും ചരിത്ര പ്രസിദ്ധവും മഹത്തുക്കൾ അന്ത്യവിശ്രമം കൊള്ളുന്നതുമായ മാവിലായി കീഴറയിലെ പുതിയപുര മഖാം ആണ്ട് നേർച്ച, കീഴറ മുഹിയുദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 02,03ന് വെള്ളി, ശനി (റ:ആഖിർ 20,21) ദിവസങ്ങളിൽ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന വിവിധ പരിപാടികളിൽ പ്രമുഖ പണ്ഡിതൻമാരും സാദാത്തീങ്ങളും പങ്കെടുക്കും. വെള്ളിയാഴ്ച ജുമാ നിസ്കാരാനന്തരം മഖാം അങ്കണത്തിൽ വെച്ച് മഹല്ല് പ്രസിഡന്റ്‌ ബഹു: ഇബ്രാഹിം എം പതാക ഉയർത്തി തുടക്കം കുറിക്കുന്ന ചടങ്ങിൽ മമ്മാക്കുന്ന് മഹല്ല് ഖാളി ശാഹുൽ ഹമീദ് ബാഖവി പ്രാർത്ഥനകൾക്ക് തുടക്കം കുറിക്കും. ശനിയാഴ്ച രാവിലെ സുബ്ഹി നിസ്കാരാനന്തരമുള്ള പ്രാർത്ഥനക്ക് കീഴറ ജമാഅത് പള്ളി ഖത്തീബ് അബ്ദുൾ സമദ് ഫൈസിയും, ഉച്ചക്ക് 12മണിക്ക് നടക്കുന്ന ദുആ മജ്‌ലിസിന് ബഹു : ഷമീർ അഷ്‌റഫി കാട്ടാമ്പള്ളിയും നേതൃത്വം നൽകും. അസർ നിസ്കാരാനന്തരം നടക്കുന്ന മജ്ലിസുന്നൂറിന് ബഹു: ആബിദ് ദാരിമി നേതൃത്വം നൽകുന്നതോടൊപ്പംഅഷ്‌റഫ് ദാരിമി, അബ്ദുൾ സമദ് ഫൈസി, ജൗഹർ വഹബി, ഇസ്ഹാഖ് മൗലവി തുടങ്ങിയവർ സംബന്ധിക്കും, ഇശാ നിസ്കാരാനന്തരം സിയാറത്ത്, ദിക്റ് ഹൽഖ, മൗലീദ് പാരായണം, കൂട്ടു പ്രാർത്ഥന തുടങ്ങിയവയുംകൊയ്യോട് പി പി ഉമർ മുസ്ലിയാറുടെ നേതൃത്വത്തിൽ സമാപന ദുആ മജ്ലിസോടെ നേർച്ച സമാപിക്കും. ഹാഫിള് അബ്ദുൾ റസാഖ് ഫൈസി, ശാഹുൽ ഹമീദ് ബാഖവി, അബ്ദുൾ അസീസ് കെപി, തുടങ്ങിയവർ വിവിധ പരിപാടികളിലായി പങ്കെടുക്കും. ആണ്ടുനേർച്ചയുടെ ഭാഗമായിഅന്നദാനം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം