പാനൂരിൽ പ്രതിഷേധ കൂട്ടായ്മനാലുവരിപ്പാത യാഥാർഥ്യമാക്കാൻ ശക്തമായ പ്രക്ഷോഭം നടത്തും; ബിജെപി


പാനൂർ: പാനൂർ ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും പെരിങ്ങത്തൂർ–മട്ടന്നൂർ നാലുവരിപ്പാത യാഥാർഥ്യമാക്കുന്നതിനുമായി ബിജെപി ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ബിജെപി സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശ് പറഞ്ഞു. ബിജെപി പാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ യു.പി. സ്കൂൾ പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെരിങ്ങത്തൂർ–മട്ടന്നൂർ നാലുവരിപ്പാതയുടെ നിർമാണം ഉടൻ ആരംഭിക്കുക, ബസ് സ്റ്റാൻഡ്–ബൈപ്പാസ് റോഡ് പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കുക, പാനൂർ ടൗണിലെ റിങ് റോഡുകൾ ഗതാഗതയോഗ്യമാക്കുക, വികസനത്തിന്റെ ഭാഗമായി ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധത്തിൽ ഉന്നയിച്ചു.
പാനൂരിന്റെ വികസനത്തിന് രാഷ്ട്രീയഭേദമന്യേ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ബിജെപി തയ്യാറാണ്. കേന്ദ്ര ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിച്ച് നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളും സൗന്ദര്യവത്കരണവും മെച്ചപ്പെടുത്തണം. വികസന പ്രവർത്തനങ്ങളിൽ ശക്തമായ നേതൃത്വവും ചങ്കൂറ്റമുള്ള തീരുമാനങ്ങളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഹരിതകർമ്മസേനയ്ക്ക് ഏകീകൃത ഡ്രസ് കോഡ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
കൂത്തുപറമ്പ് മണ്ഡലം എംഎൽഎയുടെയും പാനൂർ നഗരസഭയുടെയും അനാസ്ഥയാണ് നിലവിലെ വികസന മുരടിപ്പിന് കാരണമെന്ന് ബിജെപി  ആരോപിച്ചു. നഗരസഭയിൽ ഏകപക്ഷീയമായ തീരുമാനങ്ങൾ ഒഴിവാക്കി വികസന പ്രവർത്തനങ്ങളിൽ എല്ലാവരെയും ഉൾപ്പെടുത്തി മുന്നോട്ടുപോകണമെന്നും ബിജെപി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് കെ.സി. വിഷ്ണു അധ്യക്ഷനായി. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷിജിലാൽ, മേഖല സെക്രട്ടറി കെ.കെ. ധനഞ്ജയൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് മാരായ
സി.കെ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, സി.പി. സംഗീത, മണ്ഡലം വൈസ് പ്രസിഡണ്ട് എം. രത്നാകരൻ, ജന സെക്രട്ടറി എ.കെ. ഭാസ്കരൻ, സെക്രട്ടറിമാരായ യു.പി. ബാബു, പി.പി. രജിൽകുമാർ, കെ.പി. സാവിത്രി, മഹിളാമോർച്ച നേതാക്കളായ കെ.പി. സുഖില, സി.വി. ജസിത, രാജേഷ് കൊച്ചിയങ്ങാടി, എൻ. രാജൻ, സുധ വാസു, അർജുൻ വാസുദേവ്, മനോജ് പൊയിലൂർ, പി. ലിജീഷ്, വിനു കരിയാട്, രാജൻ എടച്ചോളി, സി.പി. രാജീവൻ, പി. സുരേന്ദ്രൻ, കെ.കെ. ചന്ദ്രൻ, പി.പി. രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
മണ്ഡലം ജനറൽ സെക്രട്ടറി രോഹിത്ത് റാം സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.പി. അജിത നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം