പോക്സോ കേസിൽ തളിപ്പറമ്പ് സ്വദേശിയായ യുവാവിന് തടവും പിഴയും ശിക്ഷ വിധിച്ചു



കണ്ണൂർ: കൗമാരക്കാരനെതിരെ പ്രകൃതിവിരുദ്ധ പീഡന കേസിലെ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു.
തളിപ്പറമ്പ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത കേസിൽ തളിപ്പറമ്പ  സ്വദേശിയായ ബത്താലി മുസ്തഫ യെ (35)യാണ്  തളിപ്പറമ്പ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ്  എം. ടി.ജലജറാണി  ശിക്ഷിച്ചത്. 
   മൂന്ന് വർഷം കഠിന തടവും, 25000 രൂപ പിഴയുമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 
കേസിൽ പരാതിക്കാരനായ കൗമാരക്കാരന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി. 2025 ജനുവരി മാസം മൂന്നിന്  14 വയസ്സുള്ള  ആൺ കുട്ടിയെ തളിപ്പറമ്പിലുള്ള  ഒരു വീട്ടിൽ വെച്ച് ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു

തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ എ എസ് ഐ സജിഷ ഇരയുടെ   മൊഴി രേഖപ്പെടുത്തി. 

 തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയ ദിനേശൻ കൊതേരി എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസിന്റെ അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. 

 കേസിൽ തെളിവിലേക്കായി പരാതിക്കാരൻ ഉൾപ്പെടെ 12 സാക്ഷികളെ  വിസ്തരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.