കാടാച്ചിറയെ 'ബീക്കൺ ടൗണായി പ്രഖ്യാപിച്ചു


കടമ്പൂർ:ശുചിത്വത്തിന് പുത്തൻ മാതൃക തീർത്ത് കടമ്പൂർ ഗ്രാമപഞ്ചായത്ത്.  നടപ്പിലാക്കുന്ന 'പ്രോജക്റ്റ് ബീക്കൺ ടൗൺ' പദ്ധതിയുടെ ഭാഗമായി കാടാച്ചിറ ടൗണിൽ നടന്ന മൂന്നാം ഘട്ട ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം കാടാച്ചിറയെ സമ്പൂർണ്ണ 'ബീക്കൺ ടൗണായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ബീക്കൺ ടൗൺ പ്രഖ്യാപന ചടങ്ങിന്റെ ഉദ്ഘാടനം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിജു നിർവഹിച്ചു. കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗിരീശൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കടമ്പൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടോണി ജോസ് സ്വാഗതം പറഞ്ഞു. ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് തലത്തിൽ ഇതുവരെ നടത്തിയ മികച്ച പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അനീസ് മുഹമ്മദ് അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത കെ.വി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത പ്രേമരാജൻ, എടക്കാട് ബ്ലോക്ക് ശുചിത്വ മിഷൻ കോർഡിനേറ്റർ അജയകുമാർ, കൂടാതെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ.കെ അശോകൻ,
എ.സനിൽ കുമാർ,
ഖാലിദ് ഹാജി,
ടി.കെ.സുരേഷ് ബാബു തുടങ്ങിയവർസംസാരിച്ചു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം