താങ്തയിൽ വെങ്കല മെഡൽ നേടിയ കാടാച്ചിറ കോട്ടൂർജ്യോതിസ് കളരി സംഘത്തിലെ താരം ദേവന ശ്രീജിത്തിന് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി
കാടാച്ചിറ :ജമ്മു കാശ്മീരിൽ നടന്ന മണിപ്പൂരി ആയോധനകലയായ താങ് താ നാഷനൽ ചാംപ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയായ താരത്തിന് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ഹൃദ്യമായ സ്വീകരണം നൽകി.
കാടാച്ചിറ ജ്യോതിസ് കളരിസംഘത്തിലെ താരമായ ദേവന ശ്രീജിത്താണ് വാശിയേറിയ പോരാട്ടത്തിൽ വെങ്കലം നേടി കേരളത്തിൻ്റെ അഭിമാനമായി മാറിയത് . ജ്യോതിസ് കളരി സംഘത്തിൽ നിന്നും പ്രകാശൻ ഗുരുക്കളുടെ ശിക്ഷണത്തിലാണ് ദേവന താങ്ത പരിശീലിച്ചത് നേരത്തെയും ജ്യോതിസിലെ താരങ്ങൾ താങ്തയിലും കളരിയിലും ദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. കോട്ടൂർ കോട്ടൂർ പ്രകാശൻ ഗുരുക്കൾ വി പ്രസാദ് ഗുരുക്കൾ റീന ഗുരുക്കൾ അഭയ സുരേന്ദ്രൻ വിജേഷ് കോയോട് അനീഷ് മുഴപ്പിലങ്ങാട് ആർദ്ര അനീഷ് ആയിഷി പ്രസാദ്. ദേവയാൻ ശ്രീജിത്ത് സോജാ യു. ശ്രീജിത്ത് കെ പി. സജീവൻ അനുരൂപ് ലിബിൻ എന്നിവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു
Comments
Post a Comment