കലവയലാർ അനുസ്‌മരണം എടക്കാട് നടത്തി
കടമ്പൂർ : 2026 ഡിസംബർ 19 മുതൽ 24 വരെ *ടി* *കെ* *ഡി* *നഗർ* (കടമ്പൂര് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ)ൽ വെച്ച് നടത്തുന്ന
രണ്ടാമത് കല അഖില കേരള പ്രൊഫഷണൽ നാടകോത്സവത്തിൻ്റെ ഭാഗമായി
വയലാർ ഓർമ്മ ദിനത്തിൽ
വയലാർ അനുസ്മരണം നടത്തി.
നാടക ഗാനാലാപനമത്സരം* വയലാർ ഗാനാർച്ചന എന്നിവ എടക്കാട് ടൗണിൽ നടത്തി. ഗാനാലാപാന മത്സര വിജയികളായ
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം അയ്യായിരം, മൂവായിരം, രണ്ടായിരം രൂപ എന്നിവ സമ്മാനമായി നൽകി
മത്സരത്തിൽ ആദിത്യ .കെ , മുഴപ്പിലങ്ങാട്, ഒന്നാം സ്ഥാനവും രമേശൻ, തരംഗ്, കടമ്പൂര് രണ്ടാം സ്ഥാനവും ഷീബ സുനിൽ, ആറ്റടപ്പ മൂന്നാം സ്ഥാനവും ലഭിച്ചു.
സംഘാടക സമിതി ചെയർമാൻ ഡോ .എ .വത്സല* ൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ ചടങ്ങിൽ പ്രശസ്ത സംഗീത സംവിധായകൻ
എ.എം.ദിലീപ്കുമാർ* വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. സംഘാടക സമിതി ഭാരവാഹികളായ ടി വി വിശ്വനാഥൻ മാസ്റ്റർ, സി എ പത്മനാഭൻ, കെവി ജയരാജ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
രണ്ടാമത് കലാ നാടകോത്സവം ലോഗോ പ്രകാശനം ചടങ്ങിൽ വെച്ച് എ എം ദിലീപ് കുമാർ നിർവ്വഹിച്ചു.
തുടർന്ന് ഗായകർ ഒരുക്കിയ വയലാർ ഗാനാർച്ചന യും നടന്നു.
Comments
Post a Comment