അതിഥി സായാഹ്നം; ജില്ലാ കളക്ടര്‍ താണ പ്രീമെട്രിക് ഹോസ്റ്റല്‍ സന്ദര്‍ശിച്ചു




കണ്ണൂർ:സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണം അതിഥി സായാഹ്നത്തിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള താണ പ്രീമെട്രിക് ഹോസ്റ്റല്‍ സന്ദര്‍ശിച്ചു. വിവിധ ജില്ലകളില്‍ നിന്നും പഠനാര്‍ത്ഥം ഹോസ്റ്ററ്റലില്‍ താമസിക്കുന്ന കുട്ടികളുമായി ജില്ലാ കളക്ടര്‍ ആശയവിനിമയം നടത്തി. അവസരങ്ങളെ ജീവിത മുന്നേറ്റത്തിന്റെ ഭാഗമാക്കി മാറ്റാന്‍ കളക്ടര്‍ കുട്ടികളോട് പറഞ്ഞു. 
ഹോസ്റ്റലിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിദ്യാര്‍ഥികള്‍ക്കുള്ള സൗകര്യങ്ങളെ കുറിച്ചും ഹോസ്റ്റല്‍ അധികൃതരോട് ജില്ലാ കളക്ടര്‍ ചോദിച്ചറിഞ്ഞു. നിലവില്‍ 29 വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലില്‍ താമസിക്കുന്നത്. 1960ല്‍ ആരംഭിച്ച ഹോസ്റ്റല്‍ 2022 ല്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കായുള്ള കിടപ്പുമുറികള്‍, സന്ദര്‍ശക മുറി, വിനോദം, വായന, രോഗ ശുശ്രുഷ എന്നിവയ്ക്കുള്ള മുറികള്‍, അടുക്കള, ഭക്ഷണ ഹാള്‍ തുടങ്ങിയ സൗകര്യങ്ങള്‍ അടങ്ങിയതാണ് ഹോസ്റ്റല്‍ കെട്ടിടം. നിലവില്‍ 55 വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഹോസ്റ്ററ്റലിനുണ്ട്. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികളാണ് അന്തേവാസികളില്‍ ഏറെയും. കുട്ടികള്‍ക്ക് താമസം, ഭക്ഷണം, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, ലൈബ്രറി പുസ്തകങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടെ സൗജന്യമാണ്. 
ഹോസ്റ്റലിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഉപദേശക സമിതി പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ ജില്ലാ കളക്ടറെ അറിയിച്ചു. ഹോസ്റ്റല്‍ സന്ദര്‍ശനത്തിനെത്തിയ ജില്ലാ കളക്ടറെ ജില്ല പട്ടികജാതി വികസന ഓഫീസര്‍ ഒ പി രാധാകൃഷ്ണന്‍, ഹോസ്റ്റല്‍ സ്റ്റിവാര്‍ഡ് പി. ഷ ഖില്‍, റസിഡന്റ് ട്യൂട്ടര്‍ വി വി അരുണ്‍, ഹോസ്റ്റല്‍ സെക്രട്ടറി പി എസ് വൈഷ്ണവ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം