കരിമ്പത്ത് മന്ത്രി ഒ.ജെ ജനീഷിൻ്റെ വാഹനം തടഞ്ഞ് അക്രമം നടത്തിയ കേസിൽ ആറ് പേർ റിമാൻഡിൽ



തളിപ്പറമ്പ്: കരിമ്പത്ത് മന്ത്രി ഒ.ജെ.ജനീഷിന്റെ വാഹനത്തിന് നേരെ അക്രമം നടത്തിയ
ആറ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. 
വ്യാഴാഴ്ച്ചഉച്ചയ്ക്ക് 12  മണിയോടെ കരിമ്പം സര്‍സയ്യിദ് കോളേജ് ജംഗ്ഷന് സമീപം സംസ്ഥാനപാതയിലായിരുന്നു സംഭവം. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്  ഓഫീസില്‍ സൂ സഫാരി പാര്‍ക്ക് അവലോകനയോഗത്തില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു മന്ത്രി. 
മോറാഴ സെന്‍ട്രലിലെ വാടി ഹൗസില്‍  പ്രജീഷ് ബാബു(30), പാലകുളങ്ങര മൈലപ്പുറത്ത് വീട്ടില്‍  കെ.കെ അക്ഷയ്(30), മോറാഴയിലെ  കെ.എം.അതുല്‍രാജ്(25), ബക്കളം കാനൂലിലെതിക്കല്‍ വീട്ടില്‍  ടി.സിദ്ധാര്‍ത്ഥ്(23), മഴൂര്‍ പള്ളിവയലിലെ വെറ്റിലോട് വീട്ടില്‍  ബിനില്‍ കൃഷ്ണന്‍(27), മോറാഴയിലെ കേളോത്ത് വീട്ടില്‍  കെ.രമിത്ത്(32)എന്നിവര്‍ക്കെതിരെയാണ് കേസ്.  
മന്ത്രി വാഹനത്തിന് കേടുപാട് വരുത്തുകയും പോലീസുകാരെ പിടിച്ച് തള്ളി ഡ്യൂട്ടി തടസ്സപ്പെടുത്തുകയും അവരില്‍ ഒരാള്‍ മന്ത്രി സഞ്ചരിക്കുകയായിരുന്ന കേരള സ്റ്റേറ്റ് 154, KL.01.CB.8378 എന്ന കാറിൻ്റെ മുന്‍ ഭാഗത്തുള്ള  2000 രൂപ വില വരുന്ന ഇന്ത്യന്‍ പതാകയുള്ള ഫ്‌ളാഗ് പോസ്റ്റ് പിടിച്ചു ഓടിച്ചു നശിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് ആറ് പേര്‍ക്കെതിരെ പിഡിപി ആക്റ്റ് പ്രകാരം കേസെടുത്തത്.
ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ പ്രവര്‍ത്തകരായ 14 ഓളം ആള്‍ക്കാര്‍ ന്യായവിരുദ്ധമായി സംഘം ചേര്‍ന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് മന്ത്രി വാഹനത്തിന് നേരെ പാഞ്ഞ് അടുക്കുകയും കൈയ്യിലുണ്ടായിരുന്ന കൊടി വീശി പ്രതിഷേധിക്കുകയും ബോണറ്റിലും സൈഡ് ഗ്ലാസുകളിലും അടിച്ച് കാറിന് കേടുപാടുകള്‍വരുത്തുകയും ചെയ്തുവെന്ന കേസിലാണ്  ആറുപേരെ അറസ്റ്റ്‌ചെയ്തത്. 
ഇതിനിടെമുൻകരുതലായി പോലീസ് അറസ്റ്റ് ചെയ്ത ഡി വൈ എഫ് ഐ പ്രവർത്തകരുടെ പേരിൽ കേസെടുത്ത് വിട്ടയച്ചു. 
മൊറാഴ സെൻട്രലിലെ സി.പി. മുഹാസ് (35), ബക്കളം കാനൂലിലെ ശ്രീലകം വീട്ടിൽ പി.അമൽ പ്രേം (21) എന്നിവരെയാണ് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12.10ന് തളിപ്പറമ്പ് എസ്.ഐ. സി.ജി. സാംസൺ അറസ്റ്റ് ചെയ്തത്. 
മന്ത്രി ഒ.ജെ. ജനീഷിൻ്റെ വാഹന വ്യൂഹത്തെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം