തളിപ്പറമ്പിലും പയ്യന്നൂരുംമന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം; വാഹനത്തിന് കേടുപാടുകള്‍കല്ലുകൊണ്ടും കൈ കൊണ്ടും ആക്രമണം നടത്തിയെന്നാണ് പരാതി.





കണ്ണൂര്‍: മന്ത്രിയും യൂത്ത് കോൺഗ്രസ് നേതാവുമായ ഒ ജെ ജനീഷിന് നേരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ. കണ്ണൂരിലെ വിവിധയിടങ്ങളില്‍ വെച്ച് മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. തളിപ്പറമ്പ്, പയ്യന്നൂർ പയ്യന്നൂർ എന്നിവടങ്ങളിൽ നിന്നാണ് വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. മന്ത്രി സഞ്ചരിച്ചവാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കല്ലുകൊണ്ടും കൈ കൊണ്ടും ആക്രമണം നടത്തിയെന്നാണ് പരാതി. കാസർകോട് നിലേശ്വരത്തും മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. അഞ്ചിടത്ത് വെച്ച് തനിക്കെതിരെ ആക്രമണമുണ്ടായതായി ഒ ജെ ജനീഷ് പ്രതികരിച്ചു.
തളിപ്പറമ്പില്‍ സ്ഥലത്തുണ്ടായിരുന്ന പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളികളുമായി മന്ത്രിയുടെ വാഹനം തടയുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവസമയം സമീപത്ത് പൊലീസുകാര്‍ ഉള്‍പ്പടെ ഉണ്ടായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആക്രമണത്തിന് ശേഷം മന്ത്രി ഈ വാഹനത്തില്‍ തന്നെയാണ് യാത്ര തുടര്‍ന്നത്. ഇതിന് പിന്നാലെ പയ്യന്നൂരിൽ വെച്ചും മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിൽ കയ്യാങ്കളിയും ഉണ്ടായി. സന്ദീപ് വാര്യർ എംൽഎ ഉൾപ്പടെയുള്ളവരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിലാണ് കയ്യാങ്കളിയുണ്ടായത്.ആസൂത്രിതമായ ആക്രമണമാണ് ഉണ്ടായതെന്ന് മന്ത്രിക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന വി പി അബ്ദുള്‍ റഷീദ് പ്രതികരിച്ചു. ഇരുപതോളം പേരുടെ സംഘമാണ് ആക്രമിച്ചത്. ഒളിപ്പോരാളികളെ പോലെയാണ് ആക്രമണം നടത്തിയത്. കൊല്ലെടാ ജനിഷിനെ എന്ന് പ്രതിഷേധക്കാര്‍ ആക്രോശിച്ചുവെന്നും അബ്ദുള്‍ റഷീദ് പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം