കേരളത്തിലെ ചാനലുകൾക്ക് നിലവാരം കുറഞ്ഞു: അടൂർ ഗോപാലകൃഷ്ണൻ
കണ്ണൂർ: കേരളത്തിലെ ചാനലുകൾക്ക് നിലവാരം കുറഞ്ഞുവെന്നും ഒരു ചാനൽ പ്രക്ഷേപണം ചെയ്യുന്ന ചർച്ചകളാണ് മറ്റുള്ളവരും പിൻതുടരുന്നതെന്ന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. കണ്ണൂർ ജവഹർലാൽ നെഹ്രു പബ്ളിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിർ കണ്ണൂർ ലിറ്റററി ഫെസ്റ്റ് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരി ക്കു കയായിരുന്നു അദ്ദേഹം. നിലവാരമുള്ള സാഹിത്യ ചർച്ചകൾ എവിടെയും നടക്കുന്നില്ല. കേരളീയ പ്രേക്ഷകർ ആഗ്രഹിക്കുന്നതല്ല നൽകുന്നതെന്നും അവരുടെ നിലവാരം താഴ്ത്താൻ മാത്രമേ ചാനലുകളുടെ പ്രവർത്തനം സഹായിക്കുകയുള്ളുവെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. സാഹിത്യ സംവാദങ്ങൾ ഇന്ന് നമ്മുടെ നാട്ടിൽ ഏറെ നടക്കേണ്ടതുണ്ട് ലൈബ്രറികളും വായനശാലകളുമാണ് അതിന് നേതൃത്വംനൽകേണ്ടത് എങ്കിൽ മാത്രമേ സമൂഹത്തിൽ പുത്തൻ ആശയങ്ങൾ ഉയർന്നുവരികയുള്ളു. എഐ സാങ്കേതിക വിദ്യയുടെ അമിതമായതു ഉപയോഗം സമൂഹത്തെ ദുഷിപ്പിക്കുകയാണ് ചെയ്യുന്നത്. മനുഷ്യരുടെ സ്വന്തം ബുദ്ധി ഉപയോഗിക്കാൻ അവർ അനുവദിക്കുന്നില്ല. ഇതിൻ്റെ ദൂഷ്യഫലങ്ങൾ മറ്റു രാജ്യങ്ങളിൽ കണ്ടുവരികയാണെന്നും അടൂർ പറഞ്ഞു. ചടങ്ങിൽ ടി ഒ മോഹനൻ എം എൽ എ അദ്ധ്യക്ഷനായി. കെ സുധാകരൻ എംപി മുഖ്യാതിഥിയായി കണ്ണൂർ കളക്ടർ പിവിഷ്ണു രാജ് ഫെസ്റ്റിവൽ ഡയറക്ടർ സിവി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ബാലകൃഷ്ണൻ കൊയ്യാൽ സ്വാഗതവും എം രത്നകുമാർ നന്ദിയും പറഞ്ഞു. ഗാന്ധിജിയുടെ സമകാലികപ്രസക്തിയെന്ന വിഷയത്തിൽ എം എൻ കാരശേരിയും കാലം കലാപം എന്ന വിഷയത്തിൽ എൻ പി സജീഷും പ്രഭാഷണം നടത്തി എഴുത്തും ജീവിതവും സംവാദത്തിൽ ഡോ. സോണിയ ചെറിയാൻ, ഡോ എം കെ ജയശ്രി എന്നിവർ സംവാദം നടത്തി എൻസിനമിത മോഡറേറ്ററായി. നിർമ്മിത ബുദ്ധി ആസ്പദമാക്കിയുള്ള ചോദ്യോത്തര വേദിയിൽ ജെ. പ്രഭാഷ് പങ്കെടുത്തു. ഒക്ടോബർ മൂന്ന് ശനിയാഴ്ച്ച രാവിലെ 10 മുതൽ 11 മണി വരെ അടൂർ ഗോപാലകൃഷ്ണനുമായി എഴുത്തുകാരൻ സിവി ബാലകൃഷ്ണൻ മുഖ്യമുഖം നടത്തി. 11 മണി മുതൽ 12 വരെ പരിസ്ഥിതി കൃഷി വിത്ത് സംവാദപരിപാടിയിൽ പത്മശ്രീ ചെറുവയൽ രാമനുമായി സി.ആർ നീലകണ്ഠൻ ചോദ്യോത്തരങ്ങൾ നടത്തും. 12 മണി മുതൽ ഒരു മണി വരെ ജീവചരിത്രം എഴുത്തും വായനയും സംവാദപരിപാടിയിൽ ഡോ കെ ശ്രീകുമാർ, ബൈജു ചന്ദ്രൻ എന്നിവർ പങ്കെടുക്കും 2 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ ഡിജിറ്റൽ സിനിമ വിഷയത്തിൽ നടത്തുന്ന സെമിനാറിൽ ഡോ സിഎസ് വെങ്കടേശ്വരൻ പി. പ്രേമചന്ദ്രൻ പി.കെ സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും 3.30 മുതൽ 5 മണി വരെ കവിതയുടെ വർത്തമാനമെന്ന വിഷയത്തെ ആസ്പദമാക്കി വിഎം ഗിരിജ പി രാമൻ എസ് കലേഷ്, ഡോ. ഷീജ വക്കം എന്നിവർ സംവദിക്കും.
Comments
Post a Comment