സംസ്ഥാന സ്‌കൂൾ കായിക മേള : മലപ്പുറം മുൻപിൽ
കോഴിക്കോട് :കോഴിക്കോട് നടന്നു വരുന്നസംസ്ഥാന സ്കൂൾ കായികമേളയിൽ അത്ലറ്റിക്സിൽ 56 ഇനങ്ങൾ പൂർത്തിയാകുമ്പോൾ 11 സ്വർണം, 12 വെള്ളി, 10 വെങ്കലവുമടക്കം 114 പോയിന്റുമായി മലപ്പുറമാണ് ഒന്നാം സ്ഥാനത്ത്. ഒമ്പത് സ്വർണം, 12 വെള്ളി, ഒമ്പത് വെങ്കലവുമടക്കം 100.5 പോയിന്റുമായി പാലക്കാട് രണ്ടാമതും 68 പോയിന്റുമായി ആലപ്പുഴ മൂന്നാമതുമാണ്. ഏഴ് സ്വർണം, നാല് വെള്ളി, ഏഴ് വെങ്കലവുമടക്കം ആലപ്പുഴ നേടിയെടുത്തത്. തിരുവനന്തപുരം, കണ്ണൂർ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.
35 പോയിൻ്റുമായി മലപ്പുറം ഐഡിയൽ കടകശ്ശേരിയാണ് സകൂൾ പട്ടികയിൽ തലപ്പത്ത്. വിഎംഎച്ച്എസ് വടവന്നൂർ സകൂൾ, കെഎംഎച്ച്എസ് ആലത്തീയൂർ 21 പോയിന്റുമായി പുറകെയുണ്ട്.
ഇന്നലെ നടന്ന സീനിയർ ബോയ്സ് 4 x 100 മീറ്റർ റിലേയിൽ തൃശൂരിന് സ്വർണം നേടിയപ്പോൾ ആലപ്പുഴ വെള്ളിയും മലപ്പുറം വെങ്കലവും സ്വന്തമാക്കി. സീനിയർ ഗേൾസ് 4 x 100 മീറ്റർ റിലേയിൽ ആലപ്പുഴയ്ക്കാണ് സ്വർണം. പാലക്കാട് വെള്ളിയും കണ്ണൂർ വെങ്കലവും കരസ്ഥമാക്കി. ജൂനിയർ ഗേൾസ് 4 x 100 റിലേയിൽ പാലക്കാട് (സ്വർണം), കണ്ണൂർ (വെള്ളി), മലപ്പുറം (വെങ്കലം) എന്നിവരാണ് വിജയികൾ. ജൂനിയർ ബോയ്സ് 4 x 100 റിലേയിൽ മലപ്പുറം (സ്വർണം), പാലക്കാട് (വെള്ളി), തൃശൂർ (വെങ്കലം) എന്നിവരും ആദ്യ മൂന്നിലെത്തി
Comments
Post a Comment