അനാഥ സംരക്ഷണം സാമൂഹിക ബാധ്യത: ഹാരിസ് ബീരാൻ എംപി



 കണ്ണൂർ: അനാഥ സംരക്ഷണം സാമൂഹിക ബാധ്യതയാണെന്നും  അനാഥാലയങ്ങൾ സ്നേഹത്തിന്റെ കവാടങ്ങളായി പ്രവർത്തിക്കണമെന്നും അഡ്വ.ഹാരിസ് ബീരാൻ എംപി.
കണ്ണൂർ ജില്ലാ മുസ്ലിം ഓർഫനേജ് കോ-ഓ ർഡിനേഷൻ ജില്ലാ കമ്മിറ്റിയുടെ ഇ അഹമ്മദ് സാഹിബ് അവാർഡ് വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  ജില്ലയിലെ യത്തീംഖാനകളിൽ നിന്ന് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ കൂടുതൽ മാർക്ക് വാങ്ങിയ 33 വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി. ചടങ്ങിൽ പ്രസിഡന്റ്‌ ടി എ തങ്ങൾ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ പി താഹിർ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് പി വി സൈനുദ്ദീൻ ഇ അഹമ്മദ് അനുസ്മരണ പ്രസംഗം നടത്തി, അഡ്വ. പി മഹമൂദ്,  മായിൻ മണിമ, കെ സി അഹമ്മദ്, കെ കെ അഹമ്മദ് ഹാജി,ഡോ-കബീർ ചെറുകുന്ന്, പി വി യുനുസ് എന്നിവർ പ്രസംഗിച്ചു.
 ജനറൽ സെക്രട്ടറി കെ എൻ മുസ്തഫ സ്വാഗതവും കോ-ഓഡിനേറ്റർ ഷമീമ ഇസ്ലാഹിയ കൃതജ്ഞതയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം