സംസ്ഥാന സ്കൂൾ കായികമേളയിൽ ഗുരുതര പിഴവ്; നീന്തൽ മത്സരങ്ങൾ നടക്കുന്ന വേദിയുടെ മേൽക്കൂര തകർന്നുവീണ് നിരവധിപ്പേർക്ക് പരുക്ക്
തൃശൂർ :സംസ്ഥാന സ്കൂൾ കായികമേള നടക്കുന്ന തൃശ്ശൂർ സ്പോർട്സ് കോംപ്ലക്സിൽ നീന്തൽ മത്സരവേദി തകർന്നുവീണു. അതിശക്തമായ മഴയിലും കാറ്റിലും ബലമില്ലാതെ കെട്ടിയുണ്ടാക്കിയ തകര ഷീറ്റുകൾ ഇടിഞ്ഞുവീണ് നിരവധി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കാണികൾക്കും പരുക്കേറ്റു. പരുക്കേറ്റവരെ ഉടൻതന്നെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കായികമേളയുടെ തുടക്കം മുതൽ സംഘാടകരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളാണ് ഉണ്ടായതെന്ന് ആരോപണമുണ്ട്. മത്സരാർത്ഥികളായ കുട്ടികൾക്ക് കൃത്യമായി ഭക്ഷണവും പോഷകാഹാരവും കുടിവെള്ളവും നൽകാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. വേദികളിൽ ആവശ്യത്തിന് വിശ്രമകേന്ദ്രങ്ങളോ അടിയന്തര മെഡിക്കൽ ക്യാമ്പുകളോ ഒരുക്കാത്തതിനാൽ കുട്ടികൾ തറയിൽ മണ്ണിൽ പായവിരിച്ചാണ് വിശ്രമിച്ചത്. യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളോ സുരക്ഷാ ക്രമീകരണങ്ങളോ ഒരുക്കാതെയാണ് മേള നടത്തുന്നതെന്ന് രക്ഷിതാക്കളും മാധ്യമങ്ങളോട് ആരോപിച്ചു
Comments
Post a Comment