എടക്കാട് ബ്ളോക്ക് പഞ്ചായത്ത് കാർഷിക മേള :സംഘാടക സമിതി രൂപീകരണ യോഗം നവംബർ രണ്ടിന്
ചാല :എടക്കാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ 2026-27 വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായി കാർഷിക പ്രദർശന വിപണനമേള ‘ഫിയസ്റ്റ 2026’ ഡിസംബർ 21 മുതൽ 31 വരെ ചാലയിൽ നടത്തു .
കാർഷിക മേഖലയിൽ ഒരു പുത്തൻ ഉണർവ് രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോട്കൂടി എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കർഷകർ, കൃഷിക്കൂട്ടങ്ങൾ, കർഷക ഉത്പാദക കമ്പനികൾ എന്നിവരുടെ ഉൽപന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്നതിനും വിപണനത്തിനുമുള്ള അവസരം ഒരുക്കുന്നതിനും പിന്നീട് ഇവരെയെല്ലാം ഉൾപ്പെടുത്തി ഒരു കൂട്ടായ്മ രൂപീകരിച്ച് വിപണന ശൃംഖല ശക്തിപ്പെടുത്തുന്നതിനും അതുപോലെതന്നെ കാർഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്നതിനുള്ള സ്റ്റാളുകൾ ഒരുക്കുന്നതിനും മേളയിൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
കൃഷിയെ മാത്രമല്ല മൃഗസംരക്ഷണം ക്ഷീരം, ഫിഷറീസ് വകുപ്പുകളെ കൂടി ഈ മേളയുടെ ഭാഗമാക്കി ഉത്പാദന മേഖലയിൽ സമഗ്ര പുരോഗതിയും സംയോജനവും ഉറപ്പുവരുത്തുക എന്നതാണ് ഈ മേളയുടെ ലക്ഷ്യം പ്രദർശന മേളയോടൊപ്പം നൂതന സാങ്കേതികവിദ്യകൾതുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്ന പരിശീലന പരിപാടികളും നടത്തും. ഇതു കൂടാതെ
കലാ-സാംസ്കാരിക പരിപാടികളും സംഗീത-വിനോദ പരിപാടികളും മേളയ്ക്ക് മാറ്റുകൂട്ടും.
മേളയുടെ വിജയകരമായ നടത്തിപ്പിനായി നവംബർ 2-ന് ഉച്ചയ്ക്ക് 3 മണിക്ക് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘാടക സമിതി രൂപീകരണ യോഗം ചേരും. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ബിജുവിൻ്റെ അധ്യക്ഷതയിൽ ചേരുന്ന സംഘാടകസമിതി രൂപീകരണ യോഗംജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജില്ലാ കൃഷി ഓഫീസർ തുളസി ചങ്ങാട്ട് മുഖ്യാതിഥിയാകും.
Comments
Post a Comment