സിക്സർ പൂരമല്ല:അതുക്ക് മേലെ52 പന്തില്‍ ഇരട്ട സെഞ്ചുറിയുമായി സൂര്യവംശി; 14.2 ഓവറില്‍ മത്സരം തീര്‍ത്ത് ഇന്ത്യ റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമിയില്‍



ദോഹ :ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ ഇരട്ട സെഞ്ചുറി എന്ന റെക്കോർഡ് 15 കാരനായ വൈഭവ് സൂര്യവംശി സ്വന്തമാക്കി. റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ യുഎഇക്കെതിരെ 52 പന്തിലാണ് താരം ഈ നേട്ടം കൈവരിച്ചത്. വൈഭവിന്റെ കരുത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ച് സെമി ഫൈനലിൽ പ്രവേശിച്ചു.
ദോഹ: ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ ഇരട്ട സെഞ്ചുറിയെന്ന റെക്കോര്‍ഡ് ഇനി 15കാരന്‍ വൈഭവ് സൂര്യവംശിയുടെ അക്കൗണ്ടില്‍. റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ യുഎഇക്കെതിരാരെയാണ് ഇന്ത്യ എ ഓപ്പണറായ റെക്കോര്‍ഡിട്ടത്. 52 പന്തില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയ താരം, തൊട്ടടുത്ത പന്തില്‍ പുറത്താവുകയായിരുന്നു. വൈഭവിന്റെ കരുത്തില്‍ ഇന്ത്യ 250 റണ്‍സ് വിജയലക്ഷ്യം 14.2 ഓവറില്‍ മറികടക്കുകയും ചെയ്തു. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. വിജയത്തോടെ സെമി ഫൈനലിലും ഇടം നേടി.

സൂര്യവംശിക്ക് പുറമെ അഭിഷേക് ശര്‍മ (12), പ്രഭ്‌സിമ്രാന്‍ സിംഗ് (3) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. റിങ്കു സിംഗ് (27), കുമാര്‍ കുശാഗ്ര (1) എന്നിവര്‍ പുറത്താവാതെ നിന്നു. വേഗമേറിയ ഇരട്ട സെഞ്ചുറിയുടെ കാര്യത്തില്‍ ന്യൂസിലന്‍ഡിന്റെ ചാഡ് ബൗസിനെയാണ് വൈഭവ് മറികടന്നത്. 103 പന്തിലായിരുന്നു ആ നേട്ടം. ട്രാവിസ് ഹെഡ്, എന്‍ ജഗദീഷന്‍ (114 പന്തുകള്‍) എന്നിവരും വൈഭവിന് പിന്നിലായി. പ്രൊഷണല്‍ ക്രിക്കറ്റില്‍ ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരവും വൈഭവ് തന്നെ.

28 സിക്‌സുകളാണ് വൈഭവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. തന്‍മയ് അഗര്‍വാള്‍ (26 സിക്‌സുകള്‍ - രഞ്ജി ട്രോഫി), കോളിന്‍ മണ്‍റോ (23 - പ്ലങ്കറ്റ് ഷീല്‍ഡ്), ഡാര്‍സി ഷോര്‍ട്ട് (23 - വണ്‍ ഡേ കപ്പ്) എന്നിവര് ഇന്ത്യന്‍ കൗമാരതാരത്തിന് പിന്നിലായി

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.