സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ ആയിഷ സിയക്ക് പൊന്നിൻ തിളക്കം




എടക്കാട്: എറണാകുളത്ത്  നടന്ന   കേരള സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ  17 വയസ്സ് ഗേൾസ് ഫൈറ്റിംഗിൽ എടക്കാട് സ്വദേശിനി ആയിഷ സിയ ഗോൾഡ് മെഡൽ കരസ്ഥമാക്കി. മുൻ വർഷങ്ങളിൽ സ്റ്റേറ്റ് മത്സരങ്ങളിൽ ഗോൾഡ് മെഡലും ബ്രോൺസ് മെഡലും ആയിഷ സിയ കരസ്ഥമാക്കിയിട്ടുണ്ട്. കാടാച്ചിറയിലെ ഇൻഡോ-നിപ്പോൺ കരാട്ടെ അക്കാദമിയിൽ പികെ റിസീമിന് കീഴിൽ ട്രെയിനിങ് നടത്തിവരുന്നു.
ഇൻഡോ-നിപ്പോൺ കരാട്ടെ അക്കാദമിയിലെ  സമന്ന.പി (ചാലാട്) സിൽവർ മെഡലും റെസിൻ പികെ(മമ്പറം), തനിഷ്കാര രഞ്ജിത്ത് (മമ്മാക്കുന്ന്) എന്നിവർ വെങ്കല മെഡലും  കരസ്ഥമാക്കിയിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.