വെള്ളച്ചാൽ ഗ്രാമത്തിന് ദു:ഖമായി ടിവി ശ്രീജിത്തിൻ്റെ വിയോഗം
വെള്ളച്ചാൽ : വെള്ളച്ചാൽ ഗ്രാമത്തിന് ദു:ഖമായി ടി.വി ശ്രീജിത്തിൻ്റെ (50) വിയോഗം. ഇന്നലെ രാത്രി 10 നാണ് ശ്രീജിത്തിനെ തറവാട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തോട്ടട യിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ ശ്രീജിത്ത് നാട്ടിൽ വിപുലമായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. സൗമ്യ സ്വഭാവക്കാരനായ ഇദ്ദേഹത്തിൻ്റെ വേർപാട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കനത്ത നഷ്‌ടമായി മാറി. വെള്ളച്ചാൽ കൃഷ്ണപുരമെന്ന വീട്ടിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരത്തിൽ നൂറ് കണക്കിനാളുകൾ അന്തിമോപചാരമർപിച്ചു. പെരളശേരി പഞ്ചായത്ത് പ്രസി. ടി. സുനീഷ് , കോൺഗ്രസ് ബ്‌ളോക്ക് പ്രസി. കെ ഒസുരേന്ദ്രൻ മാസ്റ്റർ, സി പി എം ഏരിയാ സെക്രട്ടറി എം.കെ മുരളി, പി സുരേശൻ. രേഷ്‌മരാജേഷ് തുടങ്ങിയവർ അന്ത്യാ ജ്ഞലിയർപ്പിച്ചു. തുടർന്ന് വൈകിട്ട് മൂന്നരയോടെ തറവാട് വളപ്പിൽ സംസ്കരിച്ചു. പരേതനായ ടി.വി കുഞ്ഞിരാമൻ നമ്പ്യാർ - ഇന്ദിര ദമ്പതികളുടെ മകനാണ്. ഭാര്യ : നിർമ്മല . മകൻ : നിഖിൽ (വിദ്യാർത്ഥി)
Comments
Post a Comment