പുരുഷന്മാരെ കിട്ടാനില്ല... അങ്ങ് ഭൂട്ടാനില്‍ വിവാഹപ്രായം കഴിഞ്ഞിട്ടും വരനെ കിട്ടാതെ യുവതികള്‍, മലയാളികളെ കാത്തിരിക്കുന്നത് സുന്ദരിമാര്‍*


തിംഫു .കേരളത്തില്‍ വിവാഹപ്രായം കഴിഞ്ഞ് 'പുര നിറഞ്ഞു' നില്‍ക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിവസം കഴിയുന്തോറും പെരുകുകയാണ്. അതായത് വിവാഹം കഴിക്കാനുള്ള പെണ്‍കുട്ടികള്‍ക്കായി ചെറുപ്പക്കാർ കാത്തിരിക്കേണ്ട അവസ്ഥ. എന്തുകൊണ്ടാണ് 30 കഴിഞ്ഞ ചെറുപ്പക്കാർക്ക് അനുയോജ്യരായ യുവതികളെ ജീവിത പങ്കാളിയായി കിട്ടാത്തത്? ഇക്കാര്യത്തില്‍ പെണ്‍കുട്ടികള്‍ എങ്ങനെയാണു ചിന്തിക്കുന്നത്? ഇതുണ്ടാക്കുന്ന സാമൂഹിക പ്രതിസന്ധികള്‍ എന്തെല്ലാമാണ്? എന്ന് ചർച്ചകള്‍ ദിനംപ്രതി നടക്കുന്നുണ്ട്. കേരളത്തില്‍ വധുവിനെ കിട്ടാനില്ലാത്ത പ്രതിസന്ധി രൂക്ഷമാകുമ്പോള്‍, അങ്ങ് ഹിമാലയൻ താഴ്വരയായ ഭൂട്ടാനില്‍ സ്ഥിതി നേരെ തിരിച്ചാണ്.

അവിടെ വിവാഹപ്രായം കഴിഞ്ഞിട്ടും വരനെ കിട്ടാതെ നില്‍ക്കുന്ന യുവതികളുടെ എണ്ണമാണ് കൂടുതല്‍. ഈ രണ്ട് സാഹചര്യങ്ങളെയും കൂട്ടിയോജിപ്പിച്ചുകൊണ്ട്, വിവാഹം ശരിയാകാത്ത മലയാളി യുവാക്കള്‍ക്ക് ഭൂട്ടാനില്‍ നിന്ന് വധുവിനെ തേടുന്നത് പരിഗണിക്കാമെന്ന രസകരവും എന്നാല്‍ ഗൗരവകരവുമായ നിർദേശമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
പുരുഷന്മാരുടെ എണ്ണത്തിലുള്ള കുറവ് കാരണം ഭൂട്ടാനില്‍ നിരവധി യുവതികള്‍ അവിവാഹിതരായി തുടരുന്ന സാഹചര്യമുണ്ടെന്നാണ് അവിടെ നിന്നുള്ള അനുഭവക്കുറിപ്പുകള്‍ വ്യക്തമാക്കുന്നത്. ഈ പ്രതിസന്ധി മറികടക്കാൻ പുരുഷന്മാർക്ക് മൂന്ന് വിവാഹം വരെ കഴിക്കാൻ അനുമതി നല്‍കുന്ന നിയമം പോലും അവിടെ നിലവിലുണ്ട്.
ഭൂട്ടാനിലെ പ്രദേശവാസികളായ യുവതികളുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന് വ്യക്തമാകുന്നത് അവർക്ക് ഇന്ത്യൻ യുവാക്കളെ വിവാഹം കഴിക്കാൻ വലിയ താല്‍പ്പര്യമുണ്ടെന്നാണ്. വിവിധ കോഴ്സുകള്‍ പഠിക്കുന്നതിനായി തമിഴ്‌നാട്ടില്‍ പോയിട്ടുള്ളതിനാല്‍ തമിഴ്‌നാട്ടുകാരോടാണ് ഇവർക്ക് പ്രത്യേക പ്രിയം. എന്നാല്‍ മലയാളികളെയും ജീവിതപങ്കാളികളായി സ്വീകരിക്കാൻ തങ്ങള്‍ക്ക് യാതൊരു എതിർപ്പുമില്ലെന്ന് യുവതികള്‍ വ്യക്തമാക്കുന്നു.
""ഭൂട്ടാനില്‍ നിന്ന് വധുവിനെ തേടാൻ ആഗ്രഹിക്കുന്നവർ അവിടുത്തെ സംസ്കാരത്തെയും വിശ്വാസങ്ങളെയും കുറിച്ച്‌ കൃത്യമായി അറിഞ്ഞിരിക്കണം. ഭൂട്ടാനിലെ ജനങ്ങള്‍ മതവിശ്വാസങ്ങളില്‍ അങ്ങേയറ്റം നിഷ്ഠ പുലർത്തുന്നവരാണ്. ബുദ്ധമതത്തിലോ ഹിന്ദുമതത്തിലോ കർശനമായി വിശ്വസിക്കുന്ന ഇവർ സ്വന്തം മതത്തില്‍ വലിയ അഭിമാനം കൊള്ളുന്നു. അതിനാല്‍ സ്വന്തം മതം ഉപേക്ഷിച്ചുകൊണ്ടുള്ള ഒരു വിവാഹത്തിന് ഇവർ ഒരിക്കലും തയ്യാറാകില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്."""
കേരളത്തിലെ ചെറുപ്പക്കാരുടെ വിവാഹ പ്രതിസന്ധിക്കും ഭൂട്ടാനിലെ യുവതികളുടെ ആശങ്കയ്ക്കും ഒരേസമയം പരിഹാരം കാണാൻ ഒരു 'ഇൻഡോ-ഭൂട്ടാൻ മാര്യേജ് ബ്യൂറോ' ആരംഭിക്കുന്നതിനെക്കുറിച്ച്‌ ഗൗരവമായി ആലോചിക്കാവുന്നതാണെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്. അത്തരമൊരു സംവിധാനം യാഥാർത്ഥ്യമായാല്‍ ഇരുരാജ്യങ്ങളിലെയും അവിവാഹിതർക്ക് അതൊരു വലിയ ആശ്വാസമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.