കെ.എസ്.യുവിലെ ഗ്രൂപ്പ് പോരിൽ ഇടപെടണമെന്ന് യൂത്ത് കോൺഗ്രസ് ഡി. സി സി ക്ക് കത്ത് നൽകി
കണ്ണൂർ: കണ്ണൂർ കെ.എസ്.യുവിലെ ഗ്രൂപ്പ് പോരിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. ഈ വിഷയത്തിൽ ഡി.സി.സി നേതൃത്വം അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹൻ ഡി.സി.സി അദ്ധ്യക്ഷൻമാർട്ടിൻ ജോർജിന് കത്ത് നൽകി. കെ.എസ്.യുവിലെ വിഭാഗീയത കാരണം കണ്ണൂർ സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ സീറ്റൊന്നും ജയിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ തവണ രണ്ടു സീറ്റുണ്ടായിരുന്ന സ്ഥാനത്താണ് കനത്ത തോൽവിയുണ്ടായത്. കെ.എസ് യുവിലെ നിരന്തര പോര്മാധ്യമങ്ങളിൽ വാർത്തയായി മാറുന്നു. ഇതു പൊതുജന മധ്യത്തിൽ ദുഷ് പേരുണ്ടാക്കുന്നുവെന്നും വിജിൽ മോഹൻ നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി. കണ്ണൂരിൽ കെ.എസ്.യു വിലുണ്ടായ ഗ്രൂപ്പ് പോര് പരിഹരിക്കാൻ ജില്ലാ കോൺഗ്രസ് നേതൃത്വം ഇടപെടുമെന്നാണ് സൂചന. ദിവസങ്ങൾക്ക് മുൻപ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. മുഹമ്മദ് ഷമ്മാസിനെതിരെ ജില്ലാ ജനറൽ സെകട്ടറി ആലേഖ് കാടാച്ചിറ കെ പി.സി.സി ക്ക് പരാതി നൽകിയിരുന്നു. കണ്ണൂർ സർവ്വകലാശാല സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.യു.സിമാരിൽ നിന്ന് ബാലറ്റ് പേപ്പർ ശേഖരിച്ച് വോട്ട് അസാധുവാക്കി സംഘടനയെ തകർക്കുന്ന സമീപനം സ്വീകരിച്ചുവെന്നാണ് പരാതി. സംഘടനയെ തകർക്കാൻ ശ്രമിച്ചവർക്ക് എതിരെ നടപടി വേണമെന്ന് ആലേഖ് കാടാച്ചിറകെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

Comments
Post a Comment