സുബ്രതോ കപ്പ് ഫുട്ബോൾ കേരള താരം ആദികൃഷ്ണയെ ആദരിച്ചു





കൂത്തുപറമ്പ് : ദേശീയ സുബ്രതോ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വിജയികളായ കേരള ടീമിന്റെ താരം വേങ്ങാട് കുരിയോട്ടെ ആദികൃഷ്ണയെ വേങ്ങാട് സാന്ത്വനം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ടൂർണമെന്റിലെ ഫൈനലിൽ കേരളത്തിന് വേണ്ടി ഗോൾ അടിക്കുകയും മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തത് ആദി കൃഷ്ണ ആയിരുന്നു. നേരത്തെ ജൂനിയർ കേരള ടീം അംഗവുമായിരുന്നു.

ലോക ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ അഞ്ചു തവണ ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയ മിസ്റ്റർ വേൾഡ് ഷിനു ചൊവ്വ, ആദികൃഷ്ണയെ പൊന്നാടയണിയിച്ച് ഉപഹാരം കൈമാറി ആദരിച്ചു.സമ്മാനമായി പുസ്തകവും നൽകി.സാന്ത്വനം ട്രസ്റ്റ് ചെയർമാൻ പ്രദീപൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു.സെക്രട്ടറി സനോജ് നെല്ല്യാടൻ, ലെനീഷ് മില്ലെനിയം, അഭിനവ് ജയപ്രകാശ്,ഓംകാർ സനോജ്,കെ സുധീഷ്, ബാബു തുടങ്ങിയവർ സംസാരിച്ചു.




Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം