കണ്ണൂർ ദസറ മതകീയ ആഘോഷത്തെ മതേതരമാക്കിയ കണ്ണൂർ മാജിക്-:റാം മോഹൻ പാലിയത്ത്





കണ്ണൂർ :തികച്ചും മതകീയ ആഘോഷമായ നവരാത്രി ആഘോഷത്തെ മതേതര ആഘോഷമാക്കിയ കണ്ണൂർ ദസറ കണ്ണൂരിൻ്റെമാജിക്കാന്നെന്നും ഇതിന് മുൻകൈയെടുത്ത കണ്ണൂർ കോർപറേഷനെ അഭിനന്ദിക്കുന്നുവെന്നും  പ്രശസ്ത എഴുത്തുകാരനും   കോളമിസ്റ്റുമായ രാംമോഹൻ പാലിയത്ത്. കണ്ണൂർ ദസറയുടെ എട്ടാം ദിനത്തിലെ സാംസ്‌കാരിക സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കണ്ണൂരിലേക്കെത്തുന്നവരെ കണ്ണൂരിൻ്റെസ്വന്തം ആളുകളായി മാറ്റുന്ന എന്തോ ഒരു മാജിക് കണ്ണൂരിനുണ്ട് .  കേരളത്തിലെ മത സൗഹാർദ്ദത്തിന് കോട്ടം തട്ടിക്കാൻ ഒരു രാഷ്ട്രീയ മത ചിദ്രശക്തികളെയും അനുവദിക്കരുത്. കേരളത്തെ സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമാണെന്ന് പറഞ്ഞെങ്കിൽ ഇന്ന് കേരളത്തെ ബ്രാൻഡ് ആലയമാണെന്ന് പറയാം. ബ്രാൻഡുകൾ ഉപയോഗിച്ച് അതിൽ ആനന്ദം കണ്ടെത്തുന്നവരായി ഇന്ന് കേരളീയർ മാറുന്നതാണ് കാണാനാകുന്നത്. കേരളത്തിൻറെ നേതൃത്വം വടക്കോട്ടേക്ക് മാറുന്നതാണ് കാണാകുന്നത് . അതിൽ തന്നെ കണ്ണൂരിനാണ് കൂടുതൽ പ്രാധാന്യമുള്ളത്.  ഉത്സവങ്ങളുടെ   വില മനസിലാക്കി തന്നത് കോവിഡ് കാലഘട്ടമാണ്.കണ്ണൂർ ദസറ കൂടുതൽ ജനകീയമാകട്ടെ എന്നും കൂടുതൽ ജനകീയമാകട്ടെ എന്നും കൂടുതൽ മതേതരമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം