മാലിന്യ സംസ്കരണം ബോധവൽകരണ കിയോസ്ക് ശ്രദ്ധേയമാകുന്നു.

 



കണ്ണൂർ: കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ കലക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയുടെ ഭാഗമായി, കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (KSWMP) 9 ദിവസം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ കിയോസ്ക്  ജനങ്ങൾക്ക് ഉപകാരമാവുന്നു. കണ്ണൂർ ദസറ ആഘോഷം ആരംഭിച്ച ദിനത്തിൽ കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്ത കിയോസ്കിൽ  മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിന് പലരും എത്തിച്ചേരുണ്ട്. കിയോസ്കിൽ റിംഗ് കമ്പോസ്റ്റ്, ബയോബിൻ എന്നിവയുടെ പരിപാലനം മറ്റ് മാലിന്യ സംസ്കരണ രീതികൾ പരിചയപ്പെടുത്തുന്നു.

ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി.ഇന്ദിര  സ്ഥിരം സമിതി അധ്യക്ഷരായ എം.പി. രാജേഷ്, പി.ഷമീമ , വി.കെ ശ്രീലത, സിയാദ് തങ്ങൾ ഷാഹിന മൊയ്തീൻ, സുരേഷ്ബാബു എളയാവൂർ, കൗൺസിലർമാരായ കെ.പി. അബ്ദുൽ റസാഖ് ,എൻ ഉഷ , കെ.പ്രദീപൻ, ശ്രീജ ആരംഭൻ,കെ.എസ്‌.ഡബ്ല്യു.എം.പി ജില്ലാ സോഷ്യൽ എക്സ്പർട്ട്സ് അപർണ പി, പ്രേം ലാൽ സി, കമ്മ്യൂണിക്കേഷൻ എക്സ്പർട്ട് ഷിൻ്റോ ജോൺ, എസ്‌ ഡബ്ല്യു എം എൻജിനീയർ വിഷ്ണു ദാമോദരൻ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം