കോടിയേരി വിട പറഞ്ഞിട്ട് മൂന്ന് വർഷം :നാടെങ്ങും വിപുലമായ അനുസ്മരണ പരിപാടികൾ




കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമ വാർഷിക ദിനാചരണം തുടങ്ങി.പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ സി.പി.എം നേതാക്കളും പുഷ്പാർച്ചന നടത്തി. കോടിയേരിയിലെ വീട്ടിലും ഉൾപ്പെടെ ഇന്ന് അനുസ്മരണ പരിപാടികൾ നടക്കും. തലശ്ശേരിയിൽ ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്യും. തലശേരി ക്കും ന്യൂമാഹി ക്കുമിടെയിലെകോടിയേരിയെന്ന ഗ്രാമം കാലക്രമേണെ ഒരു നേതാവിലൂടെ കേരളത്തിന്റെ കോടിയേരിയായി മാറുകയായിരുന്നു. കോടിയേരിയിൽ ജനിച്ച ബാലകൃഷ്ണൻ എന്ന കമ്മ്യൂണിസ്റ്റ് ആ നാടിന്റെ പേര് കേരളത്തിന് പ്രിയപ്പെട്ടതാക്കുകയായിരുന്നു. ആരായിരുന്നു കോടിയേരി ബാലകൃഷ്ണൻ എന്നതിന് കേരള രാഷ്ട്രീയത്തിൽ നികത്തപ്പെടാതെ കിടക്കുന്ന ആ വിടവ് തന്നെയാണ് ഉത്തരം.ആഭ്യന്തര മന്ത്രിയായും, പ്രതിപക്ഷ ഉപ നേതാവായും, സിപിഎം സംസ്ഥാന സെക്രട്ടറിയായും പി.ബി അംഗമായും കേരള രാഷ്ട്രീയത്തിൽ കോടിയേരി ഉണ്ടായിരുന്ന കാലത്തിന് തിളക്കമേറെയാണ്. പ്രതിസന്ധികളെ, പ്രശ്നങ്ങളെ എങ്ങനെ നേരിടണമെന്നതിന് ഒരു കോടിയേരി ശൈലി തന്നെ ഉണ്ടായിരുന്നു. അത് കേരളം നേരിട്ട് കണ്ട നിമിഷങ്ങളും അനവധി. വിടവാങ്ങി മൂന്ന് വർഷം കഴിയുമ്പോഴും മറക്കപ്പെടാത്ത നേതാവിന്റെ രാഷ്ട്രീയ-വ്യക്തി ജീവിതം കണ്ണൂർ കോടിയേരിയിലെ വീട്ടിലൊരുക്കിയ മ്യൂസിയത്തിൽ നേരിട്ട് കാണാം.കോടിയേരിക്ക് കുടുംബത്തേക്കാൾ വലുതെന്നും പാർട്ടിയായിരുന്നുവെന്ന് ഓർത്തെടുത്ത ബിനീഷ് രാഷ്ട്രീയക്കാരനായ അച്ഛൻ ഒരിക്കൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ യാഥാർഥ്യമായെന്നും പറയുന്നു. കോടിയേരിയുടെ മക്കളായത് കൊണ്ടാണ് നിങ്ങളെ വേട്ടയാടുന്നത്, ഞാൻ ഇല്ലാതായാൽ ഇതൊന്നും ഉണ്ടാകില്ല എന്നതായിരുന്നു അത്. മൂന്നാം ചരമ വാർഷിക ദിനത്തിൽ വിപുലമായ അനുസ്മരണ പരിപാടികൾ നടക്കും. പയ്യാമ്പലത്തെ സ്മൃതി കുടീരത്തിലേക്കും കോടിയേരിയിലെ വീട്ടിലേക്കും നിരവധിപ്പേരാണ് ഓർമ്മ പുതുക്കുന്നതിനായി എത്തിചേർന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം