കണ്ണൂർ മേയർ കോടികൾ കൈക്കൂലി വാങ്ങികോർപ്പറേഷൻ കരാറുകാർ സ്വധീനിക്കാൻ ശ്രമിച്ചു: കെ കെ രാഗേഷ്‌




 കണ്ണൂർ :മരക്കാർക്കണ്ടിയിലെ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ കരാറുകാരിൽനിന്ന്‌ മേയർ മുസ്ലീഹ് മഠത്തിൽ കോടികൾ കൈക്കൂലി വാങ്ങിയതായും ഇതേ സംഘം സിപി എം ഓഫീസിലെത്തി, സഹകരിക്കണമെന്നും എന്തുവേണമെങ്കിലും ചെയ്യാമെന്നും വാഗ്‌ദാനംചെയ്‌തതായും ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്‌. കോർപ്പറേഷന്റെ ദുർഭരണത്തിലും വികസനവിരുദ്ധ നിലപാടിലും പ്രതിഷേധിച്ച് എൽഡിഎഫ് കണ്ണൂർ കോർപ്പറേഷൻ കമ്മിറ്റി സ്റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനംചെയ്യുമ്പോഴാണ് മേയർ മുസ്ലിഹ് മഠത്തിലിനെതിരെ ഗുരുതര ആരോപണവുമായി കെ.കെരാഗേഷ്‌ രംഗത്തുവന്നത്.

മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ ടെൻഡറിൽ എൽഡിഎഫ് വിയോജിപ്പ്‌ അറിയിച്ചിരുന്നു. തുടർന്നാണ്‌ ടെൻഡർ ലഭിച്ച ആളുകൾ കാണാൻവന്ന് പദ്ധതിയുമായി സഹകരിക്കണമെന്നും എന്തുവേണമെങ്കിലും ചെയ്യാമെന്നും പറഞ്ഞത്‌. ഇതേ സംഘമാണ് മേയർക്ക് നൽകിയ തുക എത്രയാണെന്ന് വെളിപ്പെടുത്തിയത്. ഇതു കേട്ട് താനടക്കമുള്ളവർ ഞെട്ടിപ്പോയി. മേയറെ കൈകാര്യം ചെയ്ത പോലെ സിപിഎം ജില്ലാ സെക്രട്ടറിയെ കൈകാര്യം ചെയ്യാമെന്ന് ധരിക്കേണ്ടെന്ന് അവരോട് വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്.

140 കോടി രൂപയുടെ പദ്ധതിയാണിതെന്ന് പറഞ്ഞ് പദ്ധതിയെ പെരുപ്പിച്ച് കാണിച്ചു. എന്നിട്ട് രണ്ടോ മൂന്നോ കമ്പനികൾക്ക് മാത്രം പങ്കെടുക്കാൻ പറ്റുന്ന തരത്തിൽ ടെൻഡർ വ്യവസ്ഥകൾ മാറ്റി. ഇതോടെ രണ്ട് കമ്പനികൾ മാത്രമാണ് പങ്കെടുത്തത്. ഇവർ ഉദ്ദേശിച്ച ആളുകൾക്ക് തന്നെ ടെൻഡർ കിട്ടി. മാലിന്യ സംസ്‌കരണത്തിനായി നടപ്പാക്കുന്ന വളരെ പ്രധാനപ്പെട്ട പദ്ധതിയിൽ വെള്ളംചേർത്ത് മേയർ കോടികൾ പോക്കറ്റിലാക്കി.

ഇ‍ൗ വിഷയം വിജിലൻസ് മുമ്പാകെ എത്തിയിട്ടുണ്ട്. അന്വേഷണം ഉണ്ടാകും. വിഷയം ചർച്ചചെയ്യാൻ ചീഫ് സെക്രട്ടറി തലത്തിൽ യോഗം ചേർന്നിട്ടുണ്ട്. ടെൻഡർ റദ്ദാക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. റദ്ദാക്കിയാൽ ഓപ്പൺ ടെൻഡർ വിളിക്കും. ഓപ്പൺ ടെൻഡർ വിളിച്ചാൽ 50 കോടി രൂപയെങ്കിലും കുറയുമെന്ന കാര്യത്തിൽ സംശമില്ല. എത്ര ഭീകരമായ അഴിമതിയാണ് കോർപ്പറേഷനിൽ നടക്കുന്നതെന്നതിന്റെ ഉദാഹരണമാണ് ഈ പദ്ധതി. മുൻ മേയറെക്കണ്ട്‌ ഇപ്പോഴത്തെ മേയറും പഠിച്ചതായും കെ കെ രാഗേഷ് പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം