ഓപ്പറേഷൻ സൈ-ഹണ്ട് പരിയാരം പൊലിസ് രണ്ട് കേസെടുത്തു
കണ്ണൂര്‍:ഓപ്പറേഷൻ സൈ ഹണ്ട്പ്രകാരം പരിയാരം പോലീസ് പരിധിയില്‍ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ഇപ്പോള്‍ ദുബായിലുള്ള പാണപ്പുഴ ആലക്കാട്ടെ സവാദ്, ഇയാളുടെ സുഹൃത്ത് ആലക്കാട്ടെ പാലക്കോടന്‍ അബ്ദുല്‍ ലാഹിര്‍(30),ആലക്കാട്ടെ വവാഴവളപ്പില്‍ വീട്ടില്‍ വി.വി.നവാസ്(34), അമ്മാനപ്പാറയിലെ ബൈത്തുല്‍ റംസാനില്‍ ടി.കെ.ഖദീജത്തുല്‍ ഫാത്തിമ(22) എന്നിവരുടെ പേരിലാണ് കേസെടുത്തത്.സംഘം ചേര്‍ന്ന് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ചതി ചെയ്ത് അന്യായമായി പണം തട്ടിയെടുക്കണമെന്ന ഉദ്ദേശത്തോടെയുള്ള പ്രവൃത്തികല്‍ കണ്ടെത്താന്‍ സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന്‍ സൈ ഹണ്ടില്‍കണ്ണൂര്‍ റൂറല്‍ ജില്ലാ സൈബര്‍ വിഭാഗത്തില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.ഇന്നലെ രാത്രി 7.45 ന് പരിയാരം ഇന്ഡസ്‌പെക്ടര്‍ കെ.ജെ.വിനോയിയുടെ നേതൃത്വത്തില്‍ സൈബര്‍ വിദഗ്ദ്ധയായ സി.പി.ഒ സൗമ്യ, ഗ്രേഡ് എ.എസ്.ഐ ഭാസ്‌ക്കരന്‍, ഡ്രൈവര്‍ സി.പി.ഒ രതീഷ്‌കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് അമ്മാനപ്പാറയിലെ ഖദീജത്തുല്‍ ഫാത്തിമയുടെ വീട്ടിലെത്തി അന്വേഷണം നടത്തിയത്.ഭര്‍ത്താവ് ആലക്കാട്ടെ നവാസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് എടുത്ത് ഇടപാടുകള്‍ നടത്തിവരുന്നതെന്ന് ഇവര്‍ സമ്മതിച്ചു.2024 സപ്തംബറില്‍ ചെക്ക് ബുക്കില്‍ ഒപ്പിടാന്‍ നിര്‍ദ്ദേശിച്ചത് പ്രകാരം ഒപ്പിട്ടുനല്‍കിയെന്നും ഹൈറിച്ച് മണിചെയിനുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന് സാമ്പത്തിക ബാധ്യതയുണ്ടെന്നും, ഭര്‍ത്താവിന്റെ സ്വഭാവദൂഷ്യം കാരണം ബന്ധം വേര്‍പെടുത്തി സ്വന്തം വീട്ടില്‍താമസിച്ചുവരികയാണെന്നും ഖദീജത്തുല്‍ ഫാത്തിമ പോലീസിനോട് പറഞ്ഞു.ആലക്കാട്ടെ നവാസിന്റെ വീട്ടിലും പോലീസ് അന്വേഷണം നടത്തി.ഒരാഴ്ച്ച മുമ്പ് വിദേശത്തേക്ക്‌പോയി എന്ന വിവരമാണ് അവിടെ നിന്നും പോലീസിന് ലഭിച്ചത്

Comments
Post a Comment