കണ്ണൂർ ആർ.ടി ഓഫീസിലെ വിജിലൻസ് റെയ്ഡ് നാടകമെന്ന് ഓൾ കേരള ഓട്ടോ കൺസൾട്ടൻസ് വർക്കേഴ്സ് അസോ. ഭാരവാഹികൾ



കണ്ണൂർ:ഈക്കഴിഞ്ഞ ശനിയാഴ്ച കണ്ണൂർ ആർ ടി ഓഫീസ് പരിസരത്തെ ഓട്ടോ കൺസൾട്ടന്റ്സ്മാരുടെ ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധ തികച്ചും നാടകമായിരുന്നെന്നും ഇത് ഈ മേഖലയിൽ ജോലി ചെയ്യുന്നവരെ സമൂഹത്തിന് മുന്നിൽമോശക്കാരായി ചിത്രീകരിക്കാനുമായിരുന്നെന്ന് ആൾ കേരള ഓട്ടോ കൺസൾട്ടൻസ് വർക്കേഴ്സ് അസോ. ( സി.ഐ.ടി.യു)യൂണിയൻ ഭാരവാഹികൾ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചുപല ആവശ്യങ്ങൾക്കുള്ള ഫീസും ടാക്സും അടക്കാനുള്ള തുകയുമായി സ്ഥാപനങ്ങൾക്ക് പുറത്ത് നിൽക്കുന്ന ആളുകളുടെ പക്കൽ നിന്നും സംഖ്യബലമായി പിടിച്ചു വാങ്ങി ഉദ്യോഗസ്ഥർക്ക് നൽകേണ്ട പൈസയാണെന്നാരോപിച്ചാണ് വിജിലൻസ് കൊണ്ടുപോയത്. വിജിലൻസിന്റെ ഈ നടപടിയിൽ കേരള ഓട്ടോ കൺസൾട്ടന്റ് വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) ശക്തമായിപ്രതിഷേധിച്ചു. അകാരണമായി പിടിച്ചെടുത്ത സംഖ്യ തിരിച്ചു നൽകൽ കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ സമരപരിപാടികളുമായി സംഘടനക്ക് മുന്നോട്ട് പോകേണ്ടിവരുമെന്നും ജില്ലാ സിക്രട്ടറി സി പി സുധീർ പറഞ്ഞു. കോഴിക്കോടു നിന്നുള്ള വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് മൂന്ന് ജില്ലകളിലെ ആർ.ടി. ഓഫീസിൽ റെയ്ഡ് നടത്തിയത്. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ആർട്ടി ഓഫീസിൻ്റെ പുറത്തുള്ളവരിൽ നിന്നു പോലും മറ്റു ആവശ്യങ്ങൾക്കായി കരുതി വെച്ച സംഖ്യകൾ ബലപ്രയോഗത്തിലൂടെ പിടി കൂടി ഏകദേശം അറുപതിനായിരം രൂപയ്ക്കുമുകളിൽ ഇങ്ങനെ കൊള്ളയടിച്ചിട്ടുണ്ട്. ഇതിനുള്ള കണക്കോ രസീതോനൽകിയിട്ടില്ലെന്നും അംഗീകാരമുള്ള ഓട്ടോ കൺസൾട്ടൻ്റുമാർക്ക് പ്രവർത്തിക്കാമെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്നും യൂനിയൻ ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ

 പ്രസിഡണ്ട് സജീവൻ , രാജൻ മാണിക്കോത്ത്, എൻ കെ മോഹനൻ , മധുസൂദനൻ എന്നിവരും  പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം