തദ്ദേശ തിരഞ്ഞെടുപ്പ് 2025–നെ ആസ്വാദ്യകരമാക്കി ഹരിത സന്ദേശ യാത്ര: എസ്.എൻ. കോളേജിൽ മാജിക് ഷോ നടത്തി
തോട്ടട :തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് 2025ൻ്റെ മുന്നോടിയായി തോട്ടട എസ്.എൻ. കോളേജ് എൻ.എസ്.എസ് യൂണിറ്റുകൾ 20, 21 എന്നിവയും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിച്ച ഹരിത സന്ദേശ യാത്രയുടെ ഭാഗമായി കോളേജിൽ വ്യത്യസ്തവും ശ്രദ്ധേയവുമായ മാജിക് ഷോ സംഘടിപ്പിച്ചു. കോളേജിലെ ഹിസ്റ്ററി ബ്ലോക്കിനു സമീപമാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ പരിപാടി അരങ്ങേറിയത്.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ജീഷ്ണ എം.വി സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പാൾ ഡോ. കെ.പി. പ്രശാന്ത് പരിപാടി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കാലത്ത് പാലിക്കേണ്ട ഹരിത പ്രോട്ടോകോളുകളുടെ സാമൂഹിക പ്രാധാന്യം വളരെ വലുതാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.തുടർന്ന് മലയാളം വിഭാഗം അധ്യാപകൻ ഡോ. ഷനോജ് എം. പി, ജില്ലാ റിസോഴ്സ് പേഴ്സൺ (ശുചിത്വ മിഷൻ) മോഹനൻ ഇ, ഐ.ഇ.സി ഇന്റേൺ അഷിത എന്നിവർ സംസാരിച്ചു. ഹരിത പ്രചാരണ പരിപാടികളുടെ ആവശ്യകതയും യുവജനങ്ങളുടെ പങ്കാളിത്തത്തിന്റെ ശക്തിയുംപരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു പ്രശസ്ത മാജീഷ്യൻ രാജീവ് മേമുണ്ട അവതരിപ്പിച്ച മാജിക് ഷോ. അതിശയവും രസകരതയും നിറഞ്ഞ പ്രകടനങ്ങളിലൂടെ തദ്ദേശ തിരഞ്ഞെടുപ്പിൽ പാലിക്കേണ്ട ഹരിത പ്രോട്ടോകോളുകളുടെ ആവശ്യകത അദ്ദേഹം സൃഷ്ടിപരമായി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു. മാജിക്കിന്റെ മായാജാലത്തിലൂടെ സന്ദേശം കൂടുതൽ ശക്തമായി പ്രേക്ഷക മനസുകളിൽ പതിഞ്ഞു.പ്രദർശനം മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവേശകരമായ അനുഭവമായി. പ്രേക്ഷക പങ്കാളിത്തം നിറഞ്ഞു നിന്ന പരിപാടി സാമൂഹിക സന്ദേശ പ്രചാരണത്തിനുള്ള ഒരു നവീന മാതൃകയായി മാറി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നിതന്യ ആർ നന്ദി പറഞ്ഞു.

Comments
Post a Comment