തലശേരി ജൂബിലി റോഡിൽ പണിതീരാത്ത കെട്ടിടത്തിൽ തലയോട്ടി കണ്ടെത്തി
തലശേരി: തലശേരി നഗരത്തിലെജൂബിലി റോഡിൽ പണി പൂർത്തിയാവാത്ത കെട്ടിടത്തിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ലിഫ്റ്റിനുള്ള കുഴിയിൽ നിന്നാണ് കണ്ടെടുത്തത്.
ആറുമാസമായി കാണാനില്ലാത്ത തമിഴ് നാട് സേലം സ്വദേശിനി ധനകോടി (63)യുടേതാണോയെന്ന് സംശയമുണ്ട്. ഇവരുടെ ഭർത്താവ് പൊലീസ് കസ്റ്റഡിയിലാണ്. പഴയ സാധനങ്ങൾ ശേഖരിച്ചു വിൽപ്പന നടത്തുന്നവരാണിവർ. മക്കൾ അച്ഛനോട് അന്വേഷിച്ചപ്പോൾ അമ്മ നാട്ടിൽ പോയിട്ടുണ്ടെന്നാണ് പറഞ്ഞത്. നാട്ടിൽ അന്വേഷിച്ചെങ്കിലും അവിടെ എത്തിയിട്ടില്ല. ഇന്നലെ മക്കൾ വീണ്ടും തിരക്കിയപ്പോൾ തലശ്ശേരിയിൽ കൂട്ടികൊണ്ട് വന്നു സ്ഥലം കാട്ടിക്കൊടുക്കുകയായിരുന്നു.

Comments
Post a Comment