ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
ആലപ്പുഴ :ഹരിപ്പാട് ജംഗ്ഷനിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ കുമാരപുരം സ്വദേശി ശ്രീനാഥ്(25), സുഹൃത്ത് ഗോകുൽ (25) എന്നിവരാണ് മരിച്ചത്. കുമാരപുരം പഞ്ചായത്ത് ഏഴാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി രഘുകുമാറിൻ്റെ അനന്തരവനാണ് മരിച്ച ശ്രീനാഥ്.അതേസമയം, എറണാകുളം ആലുവയിൽ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. മൂന്നു പേർക്ക് പരുക്കേറ്റു. കാലടി സ്വദേശി വളാഞ്ചേരി വീട്ടിൽ 69 വയസ്സുള്ള എസ്തപ്പാനാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടാകുന്നത്. പുളിഞ്ചുവട് മെട്രോ സ്റ്റേഷന് സമീപത്തു വെച്ച് നിയന്ത്രണം വിട്ട ആംബുലൻസ് കുടിവെള്ള ടാങ്കറിൽ ഇടിച്ചു കയറി മറിയുകയായിരുന്നു.

Comments
Post a Comment