കനത്ത മഴയും കാറ്റും തിരമാലയും, ഡിറ്റ്‌വ ഇന്ത്യൻ തീരം തൊട്ടു; തമിഴ്‌നാട്ടിൽ റെഡ് അലർട്ട്

 


ചെന്നൈ: ഡിറ്റ്‌വ ചുഴലിക്കാറ്റ് തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ് തീരങ്ങൾ തൊട്ടു. ഈ പ്രദേശങ്ങളിൽ കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ഈ പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പെയ്തു. രാജ്യത്തിന്റെ കിഴക്കൻ തീരത്ത് ഡിസംബർ 1വരെ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. തമിഴ്‌നാട്ടിൽ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ട് ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവള്ളൂർ, ചെന്നൈ, ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, റാണിപ്പേട്ട് ജില്ലകളിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴയുണ്ടാകും.കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം തമിഴ്‌നാടിന്റെ വടക്കൻ ജില്ലകളിൽ ഇന്ന് ഉച്ചവരെ ശക്തമായ മഴ പെയ്യാനാണ് സാധ്യത. കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ 30cm മഴയാണ് നാഗപ്പട്ടണം ജില്ലയിൽ പെയ്തത്. അതേസമയം പുതുച്ചേരിയിലും തീവ്രമഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ തിരമാലകളും ശക്തമാണ്. തമിഴ്‌നാട്ടിൽ മഴബാധിത പ്രദേശങ്ങളിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സന്ദർശനം നടത്തി.

ചുഴലിക്കാറ്റ് ശക്തമാകുന്നതിനാൽ മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. പാമ്പൻ, തൂത്തുക്കുടി, നാഗപട്ടണം, കരൈകാൽ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ശക്തമാക്കിയിട്ടുണ്ട്. കാറ്റിന് ശക്തികൂടിയ സാഹചര്യത്തിൽ പാമ്പൻ പാലത്തിലൂടെയുള്ള ട്രെയിനുകളുടെ വേഗത കുറച്ചിട്ടുണ്ട്. ഏകദേശം 20,000 ഹെക്ടർ പ്രദേശം വെള്ളത്തിനിടയിലാണ്. ദുരിതബാധിതർക്കായി അഞ്ച് ലക്ഷം ഭക്ഷണ പാക്കറ്റുകൾ സർക്കാർ സജ്ജമാക്കിയിരുന്നു. ശ്രീലങ്കയിൽ ഡിറ്റ്‌വ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 153 ആയി ഉയർന്നു. 200 പേരെ കാണാതായിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം