മുൻ എം.എൽ.എ കെ.കെ നാരായണന് ഇന്ന് നാട് വിടയേകും
പെരളശേരി: അന്തരിച്ച ധർമടം മണ്ഡലം മുൻ എംഎൽഎയും സിപിഎം മുൻ ജില്ലാ സെക്രട്ടറിയറ്റംഗവുമായ കെ കെ നാരായണൻ്റെ (77) സംസ്കാരം ഇന്ന് പയ്യാമ്പലത്ത് നടക്കും. മൃതദേഹം ഇന്നലെ രാത്രി എട്ടുമണിയോപെരളശ്ശേരി എടക്കടവിലെ വീട്ടിൽ എത്തിച്ചു.
ഇന്ന് രാവിലെ 10.30 മുതൽ 12.30 വരെ പെരളശ്ശേരി സ്കൂളിൽ പൊതുദർശനം. തുടർന്ന് 1 മണിമുതൽ 2 മണിവരെ താഴെ ചൊവ്വയിലെ സി.പി.എം എടക്കാട് ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം.
2.30 മുതൽ 4 വരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലെയും പൊതുദർശനത്തിനു ശേഷം പയ്യാമ്പലത്ത് സംസ്കാരം നടക്കും. സ്വന്തം നാടായ എടക്കടവ് മുണ്ടലൂർ എൽ പി സ്കൂളിൽ ചൊവ്വാഴ്ച വൈകിട്ട് എൻ എസ് എസ് ക്യാമ്പിലെ കുട്ടികളുമായി സംസാരിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്സ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പെരളശ്ശേരി
എകെജി സ്മാരക ആസ്പത്രിയിലും തുടർന്ന് ചാലയിലെ മിംസ് ആസ്പത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ രാവിലെ കൂത്തുപറമ്പിൽ നടന്ന കൂത്തുപറമ്പ് സഹകരണ യൂണിയന്റെ സഹകരണ വാരാഘോഷത്തിൽ സമ്മാനവിതരണവും നിർവഹിച്ചിരുന്നു. അവിടെ നിന്ന് ഉച്ച ഭക്ഷണം കഴിച്ചാണ് മടങ്ങിയത്.
ഇതിന് തൊട്ടുതലേ ദിവസംതൃശൂരിൽ നടന്ന ' സഹകരണ വാരാഘോഷം ചടങ്ങിൽ പങ്കെടുത്ത് രാത്രിയാണ് മടങ്ങിയെത്തിയത്.സ്കൂൾ വികസന സമിതി ചെയർമാൻ കൂടിയാണ് അദ്യേഹം.സി പി ഐ എം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റംഗമായിരുന്നു.ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമാണ്. കെ. കെ. നാരായണൻ്റെ വിയോഗത്തിൽ അനുശോചിച്ച് പെരളശേരി പഞ്ചായത്തിൽ ഇന്ന് രാവിലെ മുതൽ വൈകിട്ട് നാലു മണി വരെ ഹർത്താൽ ആചരിക്കും.

Comments
Post a Comment