ഇതൊക്കെ എന്തിന്? വെറുതെ കാഷ് കളയുന്നു: ബ്യൂട്ടിയാവാൻ ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പുമായി യാമി ഗൗതം.
മുംബൈ:ബോളിവുഡ് താരമാണ് യാമി ഗൗതം. തന്റെ സുന്ദരമായ ചർമ്മത്തിന്റെ രഹസ്യം വിലകൂടിയ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളല്ല, മറിച്ച് വളരെ ലളിതമായ ഒരു പൊടിക്കൈയാണെന്ന് നടി പറയുന്നു. അടുത്തിടെ നടന്ന ഒരു പോഡ്‌കാസ്റ്റിൽ തന്റെ ചർമ്മസംരക്ഷണ രഹസ്യത്തെക്കുറിച്ച് യാമി വെളിപ്പെടുത്തി. യാമിയുടെ അഭിപ്രായത്തിൽ തിളങ്ങുന്ന തന്റെ ചർമ്മത്തിന്റെ രഹസ്യം മഞ്ഞളാണ്.തന്റെ ചർമ്മം വളരെ സെൻസിറ്റീവ് ആണെന്നും, അതുകൊണ്ട് മുഖത്ത് എന്തെങ്കിലും പുരട്ടുന്നതിനുമുമ്പ് ശ്രദ്ധാപൂർവ്വം ചിന്തിക്കാറുണ്ടെന്നും യാമി പറയുന്നു. എന്നാൽ ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ മഞ്ഞളും മുൾട്ടാനി മിട്ടിയും ചേർത്ത മിശ്രിതം മുഖത്ത് പുരട്ടിയപ്പോൾ നല്ല വ്യത്യാസം ഉണ്ടായതായി ശ്രദ്ധിച്ചു. അതൊരു മാജിക്ക് പോലെയായിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി.ഇംഗ്ലീഷ് പത്രമായ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് മുൻനിരബോളിവുഡ് നടി തൻ്റെ വീക്ഷണം അവതരിപ്പിച്ചത്.

Comments
Post a Comment