അന്താരാഷ്ട്ര ഖുറാൻ പഠന പദ്ധതി വെളിച്ചം സംസ്ഥാന സംഗമം ഫെബ്രുവരി ഒന്നിന് കണ്ണൂരിൽ

 '



'കണ്ണൂർ: അന്താരാഷ്ട്ര ഖുറാൻ പഠന പദ്ധതിയായ വെളിച്ചം ഇരുപത്തിയൊന്നാമത് സംസ്ഥാന സംഗമം ഫെബ്രുവരി ഒന്നിന് കണ്ണൂരിൽ നടത്തുമെന്ന് ഐഎസ്.എം ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.അന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതിയായ വെളിച്ചം സംസ്ഥാന സംഗമത്തിൽ കേരളത്തിൻ്റെവിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം പ്രതി നിധികൾ പങ്കെടുക്കും. ഒന്നിന് രാവിലെ 10 ന് താണ ദിനേശ് ഓഡിറ്റോറിയത്തിൽ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഡോ.ജമാലുദ്ദീൻ ഫാറൂഖി ഉദ്‌ഘാടനം ചെയ്യും. വെളിച്ചം സംസ്ഥാന സമിതി ചെയർമാൻ അബ്ദുൽ കരീം സുല്ലമി അദ്ധ്യക്ഷത വഹിക്കും.മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ മുഖ്യാതിഥിയായിരിക്കും. വെളിച്ചം പരീക്ഷ കൺട്രോളർ ടി.പി ഹുസൈൻകോയ മുഖ്യ പ്രഭാഷണം നടത്തും.കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന ട്രഷറർ കെ.എൽ.പി യൂസുഫ് പുസ്‌തക പ്രകാശനം നടത്തും.

പഠന സെഷനിൽ സമ്പാദനത്തിലെ നൈതികത, സാമ്പത്തിക വിന് യോഗത്തിലെ മതദർശനം, സ്ത്രീയും ഇസ്ലാമിക സാമ്പത്തിക ദർശനവാ തുടങ്ങിയ വിഷയങ്ങളിൽ യഥാക്രമം അബ്ദുൽ ലത്തീഫ് കരുമ്പുലാക്കൽ, ഡേ ഇസ്‌മയിൽ കരിയാട്, സി ടി ആയിഷ ടീച്ചർ എന്നിവർ വിഷയാവതരണം നടത്ത റാഫി പേരാമ്പ്ര കോർഡിനേറ്ററായിരിക്കും. അഖില കേരള ബാല വെളിച്ചം ഹി മത്സരത്തിന് പ്രശസ്‌ത ഖുർആൻ പണ്ഡിതൻ നൗഷാദ് മദനി കാക്കവയൽ, പ ഫലാഹി,അബ്ദുൽ സത്താർ ഫാറൂഖി എന്നിവർ നേതൃത്വം നൽകും.മെഗാ സെഷൻ കുഞ്ഞിമുഹമ്മദ് മദനി,അൻഫൻസ് നന്മണ്ട, സജ്ജാദ് ഫാറൂഖി,ന ഹാദി,നസീം മടവൂർ, ഷരീഫ് കോട്ടക്കൽ എന്നിവർ നയിക്കും. വൈകിട്ട് 3.30 ന് നടക്കുന്നസമാപന സമ്മേളനം ഐ.എസ്.എം സംസ്ഥാന പ്രസിഡൻ്റ് ഡോ.അൻവ സാദത്ത് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡൻ്റ് റിഹാസ് പുലാമന്തോൾ അദ്ധ്യക്ഷനാകും. കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. പി. ഇന്ദിര മുഖ്യാതിഥിയാകും. ജാഫർ വാണിമേൽ മുഖ്യപ്രഭാഷണം നടത്തും. വെളിച്ചം ഇരുപത്തിരണ്ടാം ഘട്ടം ലോഞ്ചിങ് വെളിച്ചം പ്രോഗം ചെയർമാൻ ഡോ. ഫുഖാറലിയും ബാല വെളിച്ചം പതിനേഴാം ഘട്ടം ലോഞ്ചിങ് കെ എൻ എം മർകസുദഅവ സംസ്ഥാന സെക്രട്ടറി കെ. എൽ.പി ഹാരിസും നിർവഹിക്കും. വാർത്താ സമ്മേളനത്തിൽ കെ.എൻ.എം മർകസുദ്ദ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷംസുദ്ദീൻ പാലക്കോട്, സെക്രട്ടറി സി.സി ഷക്കീർ ഫാറൂഖി,പി.വി അബ്ദുൽ സക്കർ ഫാറൂഖി,പി.ടി.പി മുസ്തഫ.

സയ്യിദ് കൊളേക്കര,എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം