എം.എസ്.എഫ് സംസ്ഥാന സമ്മേളന തീം സോങ്ങിൽ ഇമ്രാൻ ഖാനും: വിമർശനവുമായി എസ്.എഫ്. ഐ


'



കണ്ണൂർ :എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ തീം സോങ്ങിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രം ഉൾപ്പെടുത്തിയതിനെതിരെ രൂക്ഷമായ വിമർശനവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി.എസ്. എം.എസ്.എഫിന്റെ പൂർവ്വകാല നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പം ഔദ്യോഗികമായി ഇമ്രാൻ ഖാന്റെ ചിത്രം പ്രസിദ്ധീകരിച്ചതിനെ അദ്ദേഹം ചോദ്യം ചെയ്തു.മതരാഷ്ട്രവാദം ഉയർത്തുകയും മനുഷ്യരെ മതത്തിന്റെ പേരിൽ കൊന്നൊടുക്കുകയും ചെയ്യുന്ന ഒരു പാക്കിസ്ഥാൻ നേതാവിനോട് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനും സംഘത്തിനും എന്ത് പ്രതിബദ്ധതയാണുള്ളതെന്ന് സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ഇമ്രാൻ ഖാന്റെ നിലപാടുകൾ ഇന്ത്യയിലെ ആർ.എസ്.എസിന്റെ തീവ്ര ദേശീയതയ്ക്ക് വളരാൻ സഹായകരമാകുന്നതാണെന്നും, നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷ ബോധത്തെ ഇത് നിരന്തരം അക്രമിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം