ഫെബ്രുവരിയിൽ കറൻ്റ്ബിൽ കുറയുമോ? കാരണം ഇതാണ്
'
കണ്ണൂർ : കനത്ത വൈദ്യുതി ബിൽ അടക്കുന്ന ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ നേരിയ ആശ്വാസം.
പ്രതിമാസ ബില്ലിങ് ഉപഭോക്താക്കള്‍ക്ക് ഫെബ്രുവരിയില്‍ ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ലെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. ദ്വൈമാസ ബില്ലിങ് ഉപഭോക്താക്കളില്‍ നിന്നും യൂണിറ്റിന് നാല് പൈസ മാത്രമായിരിക്കും ഇന്ധന സര്‍ചാര്‍ജ് ഈടാക്കുക. ജനുവരിയില്‍ ഇത് യഥാക്രമം എട്ട് പൈസയും ഏഴ് പൈസയുമായിരുന്നു. ഇതോടെ ഫെബ്രുവരി മാസത്തിലെ വൈദ്യുതി ബില്ലില്‍ കുറവുണ്ടാകും.കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന് താരിഫ് റെഗുലേഷന്(87) ചട്ടം പരിഷ്കരിച്ച് കൊണ്ട് 2023 മേയ് 29ന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ഏപ്രില്‍ 2023 മുതല്‍, ഇന്ധനവിലയിലുണ്ടായ മാറ്റങ്ങള്‍ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഇന്ധന സര്‍ചാര്‍ജ് ആയി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ വിതരണ ലൈസന്‍സികളെ അനുവദിച്ചിരുന്നു.ഇത് പ്രകാരം ഡിസംബര്‍ മാസത്തെ വൈദ്യുതി വാങ്ങല്‍ ചെലവിലുണ്ടായ വര്‍ധന കണക്കാക്കിയാണ് ഫെബ്രുവരിയില്‍ ഇന്ധന സര്‍ചാര്‍ജ് കണക്കാക്കിയതെന്ന് കെഎസ്ഇബി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

Comments
Post a Comment