പെരളശേരിയിൽ ജില്ലാ കേരളോത്സവത്തിന് വർണാഭമായ തുടക്കം: മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു




പെരളശേരി :ഗ്രാമീണ മേഖലയിലെ സാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനൊപ്പം മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സാംസ്‌കാരിക കേരളത്തെ കൂടുതൽ കരുത്തുറ്റതാക്കാനാണ് കേരളോത്സവങ്ങൾ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പെരളശ്ശേരിയിൽ  നടക്കുന്ന ജില്ലാതല കേരളോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു മന്ത്രി. പെരളശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കുര്യൻ അധ്യക്ഷനായി.


കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ വൈസ് ചെയര്‍മാന്‍ വി. കെ. സനോജ്  മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  ടി. ഷബ്‌ന, എടക്കാട് ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ്‌ കെ. വി. ബിജു, പെരളശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി സുനീഷ്, ജില്ലാ പഞ്ചായത്ത് വിവിധ സ്ഥിര സമിതി അധ്യക്ഷരായ രജനി മോഹൻ,  എ. പ്രദീപൻ, പി. രവീന്ദ്രൻ, ബോബി എണ്ണച്ചേരിയിൽ, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  എം. സജില,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ  അനുശ്രീ, ജോർജ് ജോസഫ്,  എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  എ. വി. ഷീബ, പെരളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ  പ്രിൻസിപ്പൽ ഗിരീഷ് കാരായി, പെരളശ്ശേരി ഗവ. എൽപി സ്കൂൾ എച്ച്. എം. കെ ആർ സുസ്മിത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ്ജ് കെ.വി. മുകുന്ദൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എൻ ചന്ദ്രകുമാർ എന്നിവർ പങ്കെടുത്തു.(പടം)

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം