സ്മൈല്‍ 2026; പഠന പിന്തുണാ സഹായി പ്രകാശനം ചെയ്തു
കണ്ണൂര്‍ : കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ സമഗ്രവിദ്യാഭ്യാസ പദ്ധതിയായ സ്മൈല്‍ 2026 ന്റെ ഭാഗമായി നാല്, ഏഴ് ക്ലാസുകളിലേക്കുളള പഠന പിന്തുണാ സഹായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന് പ്രകാശനം ചെയ്തു. കണ്ണൂര്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ സമഗ്ര ശിക്ഷ കേരളയുടെ സഹകരണത്തോടെ ജില്ലയിലെ റിസോഴ്സ് അധ്യാപകരാണ് പിന്തുണാ സഹായി തയ്യാറാക്കിയത്. സ്മൈല്‍ പദ്ധതി ഈ വര്‍ഷം ആദ്യമായാണ് എല്‍.പി, യു.പി വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് ടി ഷബ്ന, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് രവീന്ദ്രന്, ഡി.ഡി.ഇ ഡി ഷൈനി, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ വിനോദ് കുമാര്‍, എസ്എസ്കെ ഡി പി സി ഇ.സി വിനോദ് കുമാര്‍, സ്മൈല്‍ കോ ഓര്‍ഡിനേറ്റര്‍മാരായ കെ ബീന, എസ്.കെ ജയദേവന്, ഡി ഡി ഇ സൂപ്രണ്ട് സീമ എന്നിവര്‍ പങ്കെടുത്തു.

Comments
Post a Comment