വനം വകുപ്പിൻ്റെ സിസ്റ്റം തകരാർ: ആറളം ഫാമിൽ ഇതുവരെ കാട്ടാനക്കലി ക്ക് ഇരയായത് 20 പേർ

 




കണ്ണൂർ: ആന മതിലും സോളാർ വേലിയുമുണ്ടായിട്ടും ആറളം ഫാമിൽ കാട്ടാനകൾ മനുഷ്യ ജീവനെടുക്കുന്നത് തുടരുന്നു. അർദ്ധരാത്രി മുതൽ വീടുകൾക്ക് മുൻപിലും പിൻപിലുമായി തമ്പടിക്കുന്ന കാട്ടാനകൾ പുറത്തിറങ്ങിയാൽ മനുഷ്യ ജീവനെടുക്കുന്ന അവസ്ഥയാണ്. ഏറ്റവും ഒടുവിൽ കാട്ടാനക്കലി ക്ക് ഇരയായ ഹതഭാഗ്യനാണ് പത്താം ബ്ളോക്കിലെ അനീഷ് (40)

2014-നുശേഷം ഇവിടെ കൊല്ലപ്പെട്ടത് 20 പേരാണ്. 2014ൽ 11-ാം ബ്ലോക്കിലെ മാധവി കൊല്ലപ്പെട്ടു. 2016ൽ അമ്മു, ഗീത, ദേവു എന്നിവരും കാട്ടാനയുടെ ആക്രമണത്തിൽ മരണമടഞ്ഞു. 2021ൽ നാരായണനും 2022 ജനുവരി യിൽ വിജേഷ്, സപ്‌തംബർ മാസത്തിൽ ഏഴാം ബ്ലോക്കിലെ ബാബു, ദാമു, 2023ൽ രഘു (43), 2025 ഫെബ്രുവരി 23ന് ആറളം ഫാമിലെ വെള്ളി (82), ലീല (74) എന്നിവർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ല പ്പെട്ടു. 13-ാം ബ്ലോക്കിൽ താമസിക്കുന്ന ഇവർ കശു വണ്ടി പെറുക്കാൻ പോയപ്പോഴാണ് കാട്ടാനയുടെ

അക്രമത്തിനിരയായത്. പവിത്രൻ, കുര്യൻ തുടങ്ങിയ വരും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരാണ്. 2022ൽ കൊല്ലപ്പെട്ട വിജേഷ് ചെത്തുതൊഴിലാളിയാ ണ്. കള്ളുചെത്തിന് ആറളം ഫാമിലേക്ക് വരുമ്പോ ഴാണ് കാട്ടാന ആക്രമിച്ചത്.

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുമ്പോഴും അധികൃതർ കാര്യമായ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ജന ങ്ങളിൽ ശക്തമാണ്. പ്രദേശത്ത് ആനമതിൽ സ്ഥാപി ക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അതിന്റെ പ്രവൃത്തി ഇഴഞ്ഞാണ് നീങ്ങുന്നത്. പലയിടങ്ങളിലും പൂർത്തിയായിട്ടില്ല. ആന മതിൽ ഉയരം കുറച്ചു നിർമ്മിച്ചതു കാരണം കാട്ടാനകൾ അതു ചാടി കടന്ന് ജനവാസ കേന്ദ്രത്തിലെത്തുന്ന സാഹചര്യമുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം