തകർപ്പൻ ജയം!* *സിംബാബ്‌വെയെ 72 റൺസിന് തകർത്ത് ഇന്ത്യ




ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന സിംബാബ്‌വെയ്‌ക്കെതിരെയുള്ള ലോകകപ്പ് സൂപ്പർ എട്ട് മത്സരത്തിൽ ഇന്ത്യക്ക് ഗംഭീര ജയം. സിംബാബ്‌വേയെ 72 റൺസിന് തോൽപ്പിച്ച് ഇന്ത്യ സെമി പ്രതീക്ഷകൾ ശക്തമാക്കി.


ടോസ് നേടിയ സിംബാബ്‌വേ ബൗളിംഗ് തെരഞ്ഞെടുത്തെങ്കിലും ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റിങ്ങിന് മുന്നിൽ അവർ തകർന്നു. 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് എന്ന വമ്പൻ സ്കോർ ഇന്ത്യ നേടി. അഭിഷേക് ശർമ്മ 55 റൺസ് നേടി തുടക്കമൊരുക്കിയപ്പോൾ, ശർമയ്‌ക്കൊപ്പം ഓപ്പണിങ്ങിനിറങ്ങിയ സഞ്ജു സാംസൺ 15 പന്തുകളിൽ 24 റണ്സെടുത്തു.


മധ്യ ഓവറുകളിൽ ഇഷാൻ കിഷനും (38), നായകൻ സൂര്യകുമാർ യാദവും (33) സ്കോർ വേഗത്തിലാക്കി. അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യ (50*)യും തിലക് വർമ്മ (44*)യും ചേർന്ന് 84 റൺസിന്റെ മിന്നൽ കൂട്ടുകെട്ട് പടുത്തുയർത്തി.


256 റൺസെന്ന കനത്ത ലക്ഷ്യം പിന്തുടർന്ന സിംബാബ്‌വേയ്ക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് മാത്രമേ നേടാനായുള്ളു. പുറത്തകാതെ 97 റൺസെടുത്ത ബ്രയൻ ബെനെറ്റ് ധീരമായി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ സാധിച്ചില്ല. സികന്ദർ റാസ 31 റൺസ് നേടി മികച്ച പിന്തുണ നൽകി.

ഇന്ത്യയ്ക്കായി അർഷ്ദീപ് സിംഗ് 4 ഓവറിൽ 24 റൺസ് നൽകി 3 വിക്കറ്റ് വീഴ്ത്തി വിജയത്തിന്റെ ശിൽപി ആയി. വരുണ്‍ ചക്രവർത്തിയും അക്സർ പട്ടേലും ശിവം ദുബെയും ഓരോ വിക്കറ്റ് വീതം നേടി. ഹർദിക് പാണ്ഡ്യയാണ് കളിയിലെ കേമൻ.ഞായറാഴ്ച വെസ്റ്റിൻഡീസിനെതിരെയുള്ള മത്സരം വിജയിച്ചാൽ ഇന്ത്യയ്ക്ക് സെമിഫൈനൽ യോഗ്യത നേടാം.


Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം